ഭർത്താവ് ദിവസവും വീട്ടിൽ എത്തുന്നത് വളരെ വൈകി! ഭാര്യ കലിപ്പ് തീർത്തത് ഭര്‍ത്താവിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച്... ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ

വീട്ടില്‍ വൈകിയെത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് നിസ്സാരമായ വഴക്ക് ദാരുണമായ സംഭവത്തില്‍ അവസാനിച്ചത്. മുഖത്തും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് ആശുപത്രിയിലാണ്.
ശിവകുമാരി അഹിര്‍വാര്‍(36) ആണ് ഭര്‍ത്താവായ അരവിന്ദ് അഹിര്‍വാറിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചത്. ജോലി കഴിഞ്ഞ് അരവിന്ദ് വീട്ടില്‍ വൈകിയെത്തുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദിവസ വേതനക്കാരനായ അരവിന്ദ് ജോലി കഴിഞ്ഞ് വളരെ വൈകിയായിരുന്നു വീട്ടില്‍ എത്തിയിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പും ഇതുമായി ബന്ധപ്പെട്ട് ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായിരുന്നു. അന്ന് വീട്ടിലെ കുടുംബാംഗങ്ങള്‍ ചേര്‍ന്നാണ് പ്രശ്നം ഒതുക്കിയത്.
എന്നാല്‍ വഴക്കു കഴിഞ്ഞ് എല്ലാവരും ഉറങ്ങിയതിന് ശേഷം പുലര്‍ച്ചെ ശിവകുമാരി അരവിന്ദിന്റെ മുഖത്ത് എണ്ണ ഒഴിക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിന്റെ മുഖത്തേക്ക് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
അരവിന്ദിന്റെ അലര്‍ച്ച കേട്ട് ഉണര്‍ന്ന കുടുംബാംഗങ്ങള്‍ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ അരവിന്ദ് സാഗറിലെ ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ ശിവകുമാരിക്കെതിരെ പൊലീസ് കേസെടുത്തു. അരവിന്ദ് ഭാര്യയ്ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, ചെയ്തു പോയ പ്രവര്‍ത്തിയില്‍ ശിവകുമാരിക്ക് പശ്ചാതാപമുണ്ടെന്ന് അരവിന്ദിന്റെ സഹോദരന്‍ പറയുന്നു.
https://www.facebook.com/Malayalivartha

























