Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

താജ്മഹല്‍ പരിസരത്ത് ശിവചാലിസ മന്ത്രം ചൊല്ലുകയും കാവിക്കൊടി വീശുകയും ചെയ്ത നാല് ഹിന്ദുത്വവാദികളെ അറസ്റ്റ് ചെയ്തു

05 JANUARY 2021 04:04 PM IST
മലയാളി വാര്‍ത്ത

താജ്മഹല്‍ പരിസരത്ത് ശിവചാലിസ മന്ത്രം ചൊല്ലുകയും കാവിക്കൊടി വീശുകയും ചെയ്ത നാല് ഹിന്ദുത്വവാദികളെ അറസ്റ്റ് ചെയ്തു. ഹിന്ദു ജാഗ്രണ്‍ മഞ്ച് എന്ന യുവജനസംഘടനയിലെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.താജ്മഹലിന് സമീപം യുവാക്കള്‍ കാവിക്കൊടി വീശുകയും മന്ത്രോച്ചാരണം നടത്തുകയും ചെയ്യുന്ന വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഹിന്ദു ജാഗ്രണ്‍ മഞ്ചിന്റെ ജില്ലാ പ്രസിഡന്റ് ഗൗരവ് തല്‍വാര്‍ പ്രവര്‍ത്തകരായ റിഷി ലവാനിയ, സോനു ബാഗല്‍, വിശേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് നടപടി. താജ്മഹല്‍ പരിസരത്ത് യാതൊരു വിധത്തിലുള്ള മതപരിപാടികളോ മതപ്രചാരണമോ നടത്താന്‍ പാടില്ല എന്ന നിബന്ധന ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി.യൂട്യൂബില്‍ ഫോളോവേഴ്‌സിനെ കൂട്ടാനാണ് സംഘടനയില്‍ ഉള്‍പ്പെട്ട യുവാക്കള്‍ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.നാല് പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് തജ്ഗഞ്ച് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉമേഷ് ചന്ദ്ര പറഞ്ഞു.2017 ഒക്ടോബറിലും സമാനമായ രീതിയില്‍ ഹിന്ദു ജാഗ്രണ്‍ മഞ്ചിലെ അംഗങ്ങള്‍ താജ്മഹലില്‍ കാവി കൊടി ഉയര്‍ത്തിയിരുന്നു. ഇത് വാര്‍ത്തയാകുകയും ചെയ്തിരുന്നു.

ലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹൽ ശിവക്ഷേത്രമായിരുന്നു എന്ന അവകാശവാദവുമായി തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദു ജാഗരൺ മഞ്ച്. ഇതിനാൽ താജ്മഹൽ ഹിന്ദുക്കൾക്ക് കൈമാറണമെന്നും ജാഗരൺ മഞ്ച് ആവശ്യപ്പെട്ടു. കാവിക്കൊടിയുമായി താജ് മഹലിനുള്ളിൽ പ്രവേശിച്ചാണ് ഹിന്ദു ജാഗരൺ മഞ്ച് പ്രതിഷേധമുയർത്തിയത്.ഹിന്ദു ജാഗരൺ മഞ്ചിന്റെ ആഗ്ര യൂണിറ്റ് പ്രസിഡന്റ് ഗൗരവ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് താജ്മഹലിനുള്ളിൽ പ്രവേശിച്ച് ശിവ സ്തുതികൾ പാടുകയും കാവിക്കൊടി വീശുകയും ചെയ്തത്. താജ്മഹൽ തേജോമഹാലയ എന്ന ശിവക്ഷേത്രമായിരുന്നുവെന്നും ഇത് ഹിന്ദുക്കൾക്ക് കൈമാറണമെന്നും ഠാക്കൂർ പറഞ്ഞു. അത് വരെ സമരം തുടരുമെന്നും ഠാക്കൂർ കൂട്ടിച്ചേർത്തു.താജ് മഹൽ പണികഴിപ്പിച്ചത് മുസ്ലീങ്ങൾ അല്ലെന്നും. താജ് മഹൽ എന്ന് വിളിക്കപ്പെടുന്ന പാലസ് ജയസിംഹ രാജാവിൽ നിന്ന് താൻ വാങ്ങിയതാണെന്ന് ഷാജഹാൻ ആത്മകഥയിൽ എഴുതിയിട്ടുണ്ടെന്നും നേരത്തെ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അനന്ത് കുമാർ ഹെഗ്‌ഡെ പറഞ്ഞിരുന്നു. ഹിന്ദുക്കൾ ഉറക്കം നടിച്ചാൽ ഭൂരിഭാഗം വീടുകളും മസ്ജിദുകളായി നാമകരണം ചെയ്യപ്പെടുമെന്നും അനന്ത് കുമാർ ഹെഗ്‌ഡെ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (1 hour ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (1 hour ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (1 hour ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (2 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (2 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (3 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (3 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (3 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (3 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (4 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (4 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (4 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (4 hours ago)

Malayali Vartha Recommends