കോവിഡ് വാക്സിന് എത്തിച്ചത് സൈക്കിളിൽ....അകമ്പടിയായി പൊലീസുകാരും!; ഉത്തര്‍പ്രദേശില്‍ വാക്സിന് വിതരണത്തിന് മുമ്പ് തന്നെ മുന്നൊരുക്കങ്ങളില്‍ പിഴവ്; ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ഉത്തര്‍പ്രദേശില്‍ വാക്സിന് വിതരണത്തിന് മുമ്പ് തന്നെ മുന്നൊരുക്കങ്ങളില്‍ പിഴവ്. ഡ്രൈ റണിനായി വാരണാസിയില്‍ വാക്സിനെത്തിച്ചത് സൈക്കിളില്‍. വാക്സിന് വിതരണത്തിന് മുമ്പ് നടത്തുന്ന പരീക്ഷണമാണ് ഡ്രൈറണ്‍.
ചൗഗാട്ട് എരിയയിലെ ആശുപത്രിയിലാണ് സംഭവമുണ്ടായത്. ഇവിടേക്ക് കോവിഡ് വാക്സിന് എത്തിച്ചത് സൈക്കിളിലായിരുന്നു. ഇതിന് അകമ്പടിയായി പൊലീസുകാരും ഉണ്ടായിരുന്നു. എന്നാല്‍, വാരണാസിയിലെ അഞ്ച് സ്ഥലത്തേക്കും വാക്സിന് എത്തിച്ചത് വാനിലായിരുന്നുവെന്നും വനിത ആശുപത്രിയില്‍ മാത്രമാണ് സൈക്കിളില്‍ കൊണ്ടു വന്നതെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ബി സിങ്ങിന്‍റെ വിശദീകരണം.
നേരത്തെ സംസ്ഥാനത്ത് വാക്സിന്റെ ഡ്രൈ റണ്‍ തിങ്കളാഴ്ച നടത്താന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ യു.പിയിലെ വിവിധ ജില്ലകളില്‍ വാക്സിന് പരീക്ഷണം നടത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























