താജ് മഹലിന് മുമ്പില്‍ കാവിക്കൊടി വീശി ശിവ സ്‌തോത്രങ്ങള്‍ ചൊല്ലി; നാല് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

താജ് മഹലിന് മുമ്പില്‍ കാവിക്കൊടി വീശുകയും ശിവ സ്‌തോത്രങ്ങള്‍ ചൊല്ലുകയും ചെയ്ത നാല് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഹിന്ദു ജാഗരണ്‍ മഞ്ച് ജില്ലാ പ്രസിഡന്റ് ഗൗരവ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള നാല് യുവാക്കളാണ് അറസ്റ്റിലായത്.
താജ്മഹല്‍ പരിസരത്ത് മതപരമോ മറ്റു പ്രചാരണ പരിപാടികള്‍ക്കോ അനുമതിയില്ല. അതിനാല്‍ കാവിക്കൊടി വീശിയ സംഭവം സുരക്ഷാ ലംഘനമായാണ് കണക്കാക്കുന്നത്.തിങ്കളാഴ്ചയായിരുന്നു സംഭവം. യുവാക്കള്‍ കാവിക്കൊടി വീശുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോവിഡ് സാഹചര്യത്തില്‍ താജ്മഹലിലേക്കെത്തുന്ന സന്ദര്‍ശകരെ ദേഹ പരിശോധന നടത്താറില്ല. അതുകൊണ്ടാണ് യുവാക്കള്‍ക്ക് കാവിക്കൊടിയുമായി പ്രവേശിക്കാന്‍ സാധിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























