സൗരവ് ഗാംഗുലി പ്രത്യക്ഷപ്പെട്ട പരസ്യം പിന്‍വലിച്ച് കുക്കിംഗ് ഓയില്‍ കമ്ബനി

സൗരവ് ഗാംഗുലി പ്രത്യക്ഷപ്പെട്ട പരസ്യം പിന്‍വലിച്ച് കുക്കിംഗ് ഓയില്‍ കമ്ബനി. സൗരവിന് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്നാണ് ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയില്‍ തങ്ങളുടെ പരസ്യം പിന്‍വലിച്ചത്. ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയില്‍ ഉപയോഗിച്ചാല്‍ ഹൃദയാരോഗ്യം നിലനിര്‍ത്താമെന്നായിരുന്നു പരസ്യത്തില്‍ പറഞ്ഞിരുന്നത്.
ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് ബി.സി.സി.ഐ പ്രസിഡന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയിലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്ബനി തങ്ങളുടെ പരസ്യം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























