ബംഗാള്‍ ഒരുങ്ങിക്കഴിഞ്ഞു... ബംഗാളിലെ പടയോട്ടത്തില്‍ സിപിഎം കോണ്‍ഗ്രസ് ഓഫീസുകള്‍ താഴിട്ടു മമതയ്ക്ക് അടിത്തറ ഇളകി

20 2 |ൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്.ഇതിൽ ഇന്ത്യ യാകെ ഉറ്റുനോക്കുന്നത് ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പാണ്.
കാരണം നരേന്ദ്ര മോദിക്ക് ഇന്ത്യയിൽ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന മമതാ ബാനർജിയുടെ കോട്ടയായ ബംഗാൾ ഇപ്പോൾ തന്നെ തീ പാറുന്ന മത്സരത്തിലേക്ക് കടക്കുകയാണ്. 2014 വരെ ബി ജെ പി അവിടെ ഒരു ചെറിയ കക്ഷി ആയിരുന്നു.മുൻകാലങ്ങളിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനൊപ്പം നിന്ന ഒരു ജൂനിയർ സഖ്യകക്ഷി മാത്രമായിരുന്നു ബിജെപി.2001ലും 2006ലും മമത ബി ജെ പി യെ തഴഞ്ഞ് കോൺഗ്രസിനെ കൂടെക്കൂട്ടി.
2011-ൽ സി പി എം നേതൃത്വത്തിലുള്ള ഇടത് ഭരണത്തെ തൂത്തെറിഞ്ഞ് മമത ബംഗാൾ ഭരണം പിടിക്കുമ്പോഴും കൂടെ കോൺഗ്രസു ഉണ്ടായിരുന്നു. 2014-ലെ മോഡി തരംഗം ബംഗാളിലും പ്രതിഫലിച്ചു.2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മമതാ ബാനർജി കോൺഗ്രസിനെ ഒഴിവാക്കി ഒറ്റയ്ക്കാണ് മത്സരിച്ചത്. സി പി എം നേതൃത്യത്തിലുള്ള ഇടതുമുന്നണി കോൺഗ്രസിനെ സഖ്യകക്ഷിയായി കൂടെക്കൂട്ടി. കോൺഗ്രസുമായി സഖ്യം ഉണ്ടായിട്ടും സി പി എം വോട്ടുകളിൽ 2014 നും 2016നും ഇടയിൽ മൂന്ന് ശതമാനം ചോർച്ചയുണ്ടായി. അതായത് ബി ജെ പി യ്ക്ക് 2016ൽ നഷ്ടമായ വോട്ടുകൾ സി പി എമ്മിന് കിട്ടിയില്ലെന്നർത്ഥം.
2016- ന് ശേഷം നടന്ന ഓരോ ഉപതിരഞ്ഞെടുപ്പിലും ബി ജെ പിയുടെ വളർച്ചയ്ക്കാണ് ബംഗാൾ സാക്ഷ്യം വഹിച്ചത്.2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് സി പി എമ്മിൽ നിന്നും ബി ജെ പിയിലേക്കുള്ള വോട്ട് ചോർച്ച ഏറ്റവും പാരമ്യത്തിലെത്തിയത്.
ബംഗാളിലെ ആകെയുള്ള 42 ലോക്സഭാ മണ്ഡലത്തിൽ 18 സീറ്റുകൾ ബി ജെ പി നേടി. 2016നും 2019 നും ഇടയിൽ ഏകദേശം ഒരു കോടി വോട്ടർമാരാണ് സി പി എമ്മിൽ നിന്നും ബി ജെ പിയിലേക്ക് ചേക്കേറിയത്.2018ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂൽ മൂന്നിലൊന്ന് സീറ്റുകളിൽ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഉം പുണ്കൊടുങ്കാറ്റിനെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം അനുവദിച്ച ഫണ്ടിൽ സംസ്ഥാന സർക്കാർ വൻ തിരിമറി യാ ണ് നടത്തിയതെന്ന പരാതി മമതയ്ക്കേറ്റവൻ തിരിച്ചടിയായി. ജനോപകാര പദ്ധതികൾ ഒന്നിനു പുറമെ ഒന്നായി പ്രഖ്യാപിച്ച് ഭരണവിരുദ്ധ വികാരം ഒതുക്കാൻ മമതാ ബാനർജി ശ്രമിക്കുകയാണിപ്പോൾ.
എന്നാൽ തൃണമൂലി ൽ നിന്ന് നേതാക്കൾ ബി ജെ പിയുടെ ക്യാമ്പിലേക്ക് ഒഴുകുകയാണ് എന്തായാലും ബംഗാളിൽ തൃണമൂൽ സർക്കാരിനും മമതാ ബാനർജി ഭരണത്തിനും എതിരായ ഭരണവിരുദ്ധ വികാരം പാരമ്യത്തിലെത്തിയിരിക്കുമ്പോഴാണ് 2021-ൽ നിയമസഭാ തെരഞ്ഞെടുപ്പ് എത്തുന്നത്.
തൃണമൂൽ കോൺഗ്രസിൻ്റെ കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുകയാണ്. ഈ തെരഞ്ഞെടുപ്പിൽ ബിജെപിയല്ലാതെ തൃണമൂൽ സർക്കാരിന് എതിരെ മറ്റൊരു ബദലില്ലെന്ന ബോധം ബംഗാളിലെ ജനങ്ങൾക്കിടയിൽ രൂഢമൂലമായിരിക്കുന്നു. സി പി എം - കോൺഗ്രസ് മുന്നണി ജനങ്ങളിൽ യാതൊരു പ്രതീക്ഷയും പകരുന്നില്ല. തീവ്ര ഇസ്ലാമിക നിലപാടിലൂടെ മുസ്ലീം വോട്ടുകൾ കവരുന്ന ഒവൈസി ബംഗാളിലും പുതിയ നീക്കങ്ങൾ നടത്തുകയാണ്.
ഈ തന്ത്രം ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഹൈദരാബാദിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും വിജയിച്ചതോടെ പുതിയൊരു സാധ്യത ഒവൈസി യ്ക്ക് മുന്നിൽ തെളിഞ്ഞു വന്നിരിക്കുകയാണ്. ഇനി കോൺഗ്രസിനെ കൂട്ടി മുന്നണി കെട്ടിപ്പൊക്കാൻ മമതയക്ക് കഴിയില്ല ഒറ്റയ്ക്ക് പോരാടിയതിൻ്റെ അഹങ്കാരത്തിലാണ് മമത ഇപ്പോഴും നിൽക്കുന്നത്. ബംഗാൾ ഒരു അതിർത്തി സംസ്ഥാനമാണ്. ഇവിടെ 10 കോടി വോട്ടർമാർ - 27 ശതമാനം മുസ്ലീം വിഭാഗം - ഇവ ഇപ്പോൾ മമതയക്ക് പ്രതികൂലമായി നിൽക്കുകയാണ്.
"https://www.facebook.com/Malayalivartha

























