ഗര്‍ഭനിരോധന ഉറ കൊണ്ട് പാമ്പിന്റെ തല മൂടി! ശ്വാസം കിട്ടാതെ പിടയുന്ന പാമ്പിനെ നാട്ടുകാരൻ കണ്ടതോടെ ചെയ്തത്... അമ്പരന്ന് നാട്ടുകാർ..

ജന്തുജാലങ്ങളെ ഒരു കാരണവുമില്ലാതെ ക്രൂരമായി ഉപദ്രവിയ്ക്കുന്നത് പലരുടേയും ഒരു മനോവൈകല്യമാണ്. മൃഗസ്‌നേഹികളായ പലരും ഇതിനെതിരെ രംഗത്ത് വരികയും അവര്‍ രക്ഷിച്ച ജന്തുജാലങ്ങളുടെ വാര്‍ത്തകള്‍ പുറത്ത് വിടുകയും ചെയ്യാറുണ്ട്.
ഇനി ഒരു ജന്തുജാലങ്ങള്‍ പോലും ആക്രമിയ്ക്കപ്പെടരുത് എന്നു കരുതിയാണ് ഇത്തരത്തിലുള്ള വാര്‍ത്തകളെ പുറത്ത് കൊണ്ടു വരുന്നത് തന്നെ. എങ്കിലും നിര്‍ഭാഗ്യവശാല്‍ ക്രൂര മനസുള്ളവര്‍ അവരുടെ വൈകൃതങ്ങള്‍ മൃഗങ്ങളോട് ചെയ്യുക തന്നെയാണ്.
ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട ഒരു വാര്‍ത്തയാണ് ആരേയും ഞെട്ടിപ്പിയ്ക്കുന്നത്. ഗര്‍ഭനിരോധന ഉറ കൊണ്ട് പാമ്പിന്റെ തല മൂടിയെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
ഗ്രീന്‍ മെഡോ ഹൗസിങ് സൊസൈറ്റിയിലാണ് ഗര്‍ഭനിരോധന ഉറ ഉപയോഗിച്ച് തല മൂടിയ നിലയില്‍ പാമ്പിനെ കണ്ടത്. ശനിയാഴ്ച സൊസൈറ്റിയിലെ താമസക്കാരനാണ് പാമ്പിനെ കണ്ടത്.
ഉടന്‍ തന്നെ ഇയാള്‍ പാമ്പ് പിടുത്ത വിദഗ്ധനായ മിത മാല്‍വങ്കറെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ തന്നെ മിത എത്തുകയായിരുന്നു.
ശ്വാസം കിട്ടാതെ പ്രാണന് വേണ്ടി പിടയുന്ന രീതിയിലായിരുന്നു പാമ്പ്. 2.5 അടി നീളം ഉണ്ടായിരുന്ന പാമ്പിനെ മിത മാല്‍വങ്കര്‍ ഉടന്‍ തന്നെ ഗര്‍ഭനിരോധന ഉറ നീക്കി രക്ഷപ്പെടുത്തുകയായിരുന്നു.
ഈ ക്രൂരതയ്ക്ക് പിന്നില്‍ പാമ്പു പിടിത്തക്കാര്‍ തന്നെയായിരിക്കാം എന്ന സംശയവും മിത മാല്‍വങ്കര്‍ പറയുന്നു. എന്നാല്‍ ഒരു പാമ്പിനോട് ഇത് ചെയ്യാന്‍ അത്ര എളുപ്പമല്ലെന്ന് തന്നെയാണ് മിതയും സമ്മതിയ്ക്കുന്നത്.
പരിശീലനം ലഭിച്ച പാമ്പ് പിടുത്തക്കാര്‍ അല്ലെങ്കില്‍ ഒരു വിദഗ്ദ്ധനാകും ഈ ക്രൂരത നടത്തിയതെന്നാണ് മിത വ്യക്തമാക്കുന്നത്. പാമ്പിനെ രക്ഷിച്ച ഉടന്‍ തന്നെ മൃഗഡോക്ടര്‍ പാമ്പിനെ പരിശോധിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് സുരക്ഷിതമായ സ്ഥലത്ത് പാമ്ബിനെ തുറന്നു വിട്ടു.
https://www.facebook.com/Malayalivartha

























