Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

രജനിയുടെ പിന്തുണ തേടി അമിത് ഷാ; അടുത്താഴ്ച ചെന്നൈയിലെത്തുന്ന അമിത് ഷാ രജനികാന്തിനെ വീട്ടിലെത്തും; രജനി തീരുമാനത്തില്‍ നിന്നും പിന്‍മാറമെന്ന ആവശ്യപ്പെട്ട് ആരാധകര്‍ പ്രതിഷേധം ശക്തമാക്കുന്നു; രജനി മക്കള്‍ മന്‍ട്രവും പ്രതിഷേധത്തില്‍

06 JANUARY 2021 04:09 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടില്‍ താമര വിരിക്കുന്നതിന്റെ ഭാഗമായിയാണ് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ വിലയിരുത്തിയിരുന്നത്. എന്നാല്‍ അനാരോഗ്യം ചൂണ്ടികാട്ടി രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കിയതോടെ ബി.ജെ.പിയുടെ നീക്കങ്ങള്‍ക്കും തിരിച്ചടി കിട്ടിയിരുന്നു. എന്നാലും പ്രതീക്ഷ കൈവിടാതെയാണ് തമിഴ്‌നാട്ടിലെയും കേന്ദ്രത്തിലേയും ബി.ജെ.പി നേതൃത്വം മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായിയാണ് രജനികാന്തിന്റെ പിന്തുണ തേടി അമിത് ഷാ ചെന്നൈയിലെത്താന്‍ പോകുന്നത്. രജനിയുമായി അമിത്ഷാ ചര്‍ച്ച നടത്തും.

സൗഹൃദ സംഭാഷണം എന്നാണ് വിശേഷണം എങ്കിലും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വീണ്ടും കളമൊരുങ്ങുന്നത്. അതേസമയം, രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയ തീരുമാനം രജനികാന്ത് പിന്‍വലിക്കണമെന്ന് ആവശ്യപ്പട്ട് ആരാധകര്‍ പ്രതിഷേധം ശക്തമാക്കുകയാണ്. ഞായറാഴ്ച മുതല്‍ ചെന്നൈയില്‍ ആരാധകര്‍ നിരാഹാര സമരം തുടങ്ങും. രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളും നിരാഹാരത്തില്‍ പങ്കെടുക്കും. അടുത്താഴ്ച ചെന്നൈയിലെത്തുന്ന അമിത് ഷാ രജനികാന്തിനെ വീട്ടിലെത്തി കാണും.

ചെന്നൈ വള്ളുവര്‍ കോട്ടത്താണ് ഞായറാഴ്ച നിരാഹാര സമരത്തിന് തുടക്കമിടുന്നത്. തമിഴ്‌നാടിന്റെ വിവിധ ഇടങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കും. രജനി മക്കള്‍ മന്‍ട്രത്തിലെ ഒരു വിഭാഗം നേതാക്കളും ആരാധകരുമാണ് നിരാഹാര സമരത്തിന് പിന്നില്‍. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമാണ്.

പൊയസ് ഗാര്‍ഡനിലെ വസതിക്ക് മുന്നില്‍ ആരാധകരുടെ പ്രതിഷേധം ശക്തമായതോടെ ചെന്നൈ അതിര്‍ത്തിയിലുള്ള ഫാം ഹൗസിലേക്ക് രജനി കുടുംബത്തോടൊപ്പം മാറി താമസിക്കുകയാണ്. ബൂത്ത് തലത്തില്‍ പ്രതിനിധികളെ തിരഞ്ഞെടുത്ത് താഴെ തട്ടില്‍ പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് രജനികാന്ത് പിന്‍മാറിയത്. ഗ്രാമീണ മേഖലയില്‍ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് ആരാധകര്‍ വോട്ട് ചോദിച്ച് തുടങ്ങിയിരുന്നു. മധുരയില്‍ പാര്‍ട്ടി പ്രഖ്യാപനത്തിന് സ്റ്റേജ് വരെ തയാറാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (2 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (2 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (2 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (3 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (3 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (4 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (4 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (4 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (4 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (5 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (5 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (5 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (5 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (5 hours ago)

Malayali Vartha Recommends