Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

കോവിഡ് കാലത്തും ഭാഗ്യവാന്മാര്‍ ഏറെയാണ്.... ഫാര്‍മ, ആരോഗ്യ പരിരക്ഷാ മേഖലയില്‍ ഏഴ് പുതിയ ശതകോടീശ്വരന്മാര്‍

06 JANUARY 2021 08:28 PM IST
മലയാളി വാര്‍ത്ത

കോവിഡ് മഹാമാരികാലത്തും ഇന്ത്യയില്‍ കൂടുതല്‍ ശതകോടീശ്വരന്മാര്‍ വളരുകയാണ്. ഫാര്‍മ, ഹെല്‍ത്ത് കെയര്‍ മേഖലയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ ഉയര്‍ന്നുവരുന്നത്. കഴിഞ്ഞ വര്‍ഷം ഈ മേഖലയില്‍ പുതുതായി ഏഴ് ശതകോടീശ്വരന്‍ ഉണ്ടായി. 2020 ല്‍ പുതുതായി 13 പേര്‍ വിവിധ മേഖലകളില്‍ നിന്ന് അതിസമ്ബന്നരുടെ ക്ലബിലേക്ക് പ്രവേശിച്ചു. അതില്‍ ഏഴ് പേര്‍ ഫാര്‍മ, ഹെല്‍ത്ത് കെയര്‍ മേഖലയില്‍ നിന്ന്. മാര്‍ക്കറ്റിലെ ഇടിവ് കാരണം മറ്റു മേഖലകളിലുള്ള അഞ്ച് പേര്‍ പട്ടികയില്‍ നിന്ന് പുറത്തു കടക്കുകയും ചെയ്ത വര്‍ഷമാണ് കടന്നു പോയത്. ഇപ്പോള്‍ ഫാര്‍മ, ഹെല്‍ത്ത് കെയര്‍ മേഖലയില്‍ 17 അതിസമ്ബന്നര്‍ ഉണ്ട് ഇന്ത്യയില്‍. കഴിഞ്ഞ വര്‍ഷം ഇത് പത്ത് പേരായിരുന്നു.

ഇന്ത്യയിലെ ഫാര്‍മ, ഹെല്‍ത്ത് കെയര്‍ മേഖലയിലെ എല്ലാവരുടെയും സമ്ബത്ത് ഒന്നിച്ച് കണക്കുകൂട്ടിയാല്‍ 2020 ഡിസംബര്‍ അവസാനം അത് 4.35 ട്രില്യണ്‍ വരും. മുന്‍ വര്‍ഷത്തേക്കാള്‍ 2.7 ട്രില്യണ്‍ കൂടുതല്‍. ഈ 17 പ്രൊമോട്ടര്‍ കുടുംബങ്ങളുടെ ആസ്തി കോവിഡ് വന്നതിന് ശേഷം 61 ശതമാനം വര്‍ദ്ധിച്ചു. അഥവാ കഴിഞ്ഞ വര്‍ഷത്തെ അവരുടെ ആസ്തിയെക്കാള്‍ 1.65 ട്രില്യണ്‍ കൂടുതല്‍.
മരുന്ന് നിര്‍മ്മാതാക്കള്‍, ആശുപത്രിനടത്തുന്നവര്‍, ഡയഗ്‌നോസ്റ്റിക് കമ്ബനികള്‍, കൂടാതെ ഫാര്‍മ വ്യവസായത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ നിര്‍മ്മിക്കുന്ന കെമിക്കല്‍ കമ്ബനികള്‍ എന്നിവരുടെ ഷെയര്‍ മൂല്യം മഹാമാരിക്കാലത്ത് കുതിച്ചുയര്‍ന്നു.
ഈ കുതിച്ചു കയറ്റവുമായി താരതമ്യപ്പെടുത്തുമ്‌ബോള്‍, ഐടി സാങ്കേതിക വിദ്യാ സേവനദാതാക്കളില്‍ നാല് അതിസമ്ബന്നരുണ്ട്. 2020 അവസാനത്തോടെ ഇവരുടെ മൊത്തം ആസ്തി 4.11 ട്രില്യണ്‍ ആയിരുന്നു. വിപ്രോയുടെ അസിം പ്രേംജിയാണ് പട്ടികയില്‍ ഒന്നാമത് 1.63 ട്രില്യണ്‍. ഈ മേഖലയിലെ എല്ലാവരുടേയും മൊത്തം മൂല്യം 35 ശതമാനം വര്‍ധന രേഖപ്പെടുത്തിയ വര്‍ഷമാണ് 2020, ഏകദേശം 42 ട്രില്യണ്‍. ഐ പി സി എ ലാബിന്റെ പ്രേംചന്ദ് ഗോധയായിരുന്നു ശരവേഗത്തില്‍ കുതിച്ച് ആദ്യമായി ശതകോടീശ്വരന്മാരുടെ ക്ലബില്‍ പ്രവേശിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കമ്ബനിയില്‍ അദ്ദേഹത്തിന്റെ ഓഹരി മൂല്യം 12,805 കോടി രൂപയായിരുന്നു, അതായത്, വര്‍ഷാവര്‍ഷ അടിസ്ഥാനത്തില്‍ 94 ശതമാനം വര്‍ധന. ഇത് അദ്ദേഹത്തെ ലിസ്റ്റ് ചെയ്യപ്പെട്ടവരില്‍ 58ാമത്തെ ഏറ്റവും സമ്ബന്നനായ സംരംഭകനാക്കി മാറ്റി. മുന്‍ വര്‍ഷത്തെ 83ാം റാങ്കില്‍ നിന്നായിരുന്നു ഈ ചാട്ടം.
ഹെല്‍ത്ത് കെയര്‍ മേഖലയില്‍ നിന്നുള്ള മറ്റ്എന്‍ട്രികളില്‍ അപ്പോളോയുടെ പ്രതാപ് സി റെഡ്ഡി ഉള്‍പ്പെടുന്നു (ആസ്തി 10,340 കോടി). മറ്റൊരാള്‍ അജന്ത ഫാര്‍മയുടെ മന്നാലാല്‍ അഗര്‍വാള്‍ (ഏകദേശം 8,500 കോടി). നാറ്റ്‌കോ ഫാര്‍മയുടെ വി സി നന്നപനേനിയുടെ അറ്റവരുമാനം കഴിഞ്ഞ വര്‍ഷം 62 ശതമാനം ഉയര്‍ന്നു (8,570 കോടി).
കെമിക്കല്‍ കമ്ബനികളുടെ സ്‌റ്റോക്കുകളിലെ കുതിച്ചു കയറ്റം ചില സ്ഥാപനങ്ങള്‍ക്ക് ഗുണം ചെയ്തു. അതുലിലെ സുനില്‍ എസ് ലാല്‍ഭായി രാജ്യത്തെ 78ാമത്തെ സമ്ബന്നനായി മാറി. 2020 അവസാനത്തോടെ അദ്ദേഹത്തിന്റെ ആസ്തി 8,550 കോടി രൂപയുടെ മൂല്യം ഉണ്ടാക്കി.
ദിവി ലാബിന്റെ മുരളി ദിവി ഈ രംഗത്തെ വലിയ വിജയം കൈവരിച്ച മറ്റൊരു സംരംഭകനാണ്. അദ്ദേഹത്തിന്റെ മൊത്തം ആസ്തി 53,000 കോടിയാണ്. ലാര്‍ജ് ക്യാപ് കമ്ബനികളുടെ കൂട്ടത്തില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ച കമ്ബനികളില്‍ ഒന്നായിരുന്നു ദിവി. അതോടെ അദ്ദേഹം മുന്‍ വര്‍ഷത്തെ 28 ാം സ്ഥാനത്ത് നിന്ന് 16 ാം സ്ഥാനത്തെത്തി. അരബിന്ദോ ഫാര്‍മയുടെ പി വി ആര്‍ റെഡ്ഡി, കെ എന്‍ റെഡ്ഡി എന്നിവര്‍ 28,000 കോടി ആസ്തിയുമായി 102 ശതമാനം നേട്ടമുണ്ടാക്കി. കാഡില ഹെല്‍ത്ത് കെയറിന്റെ ഷാര്‍വില്‍ പട്ടേല്‍ 37,500 കോടിയുടെ ആസ്തിയു,മായി 89 ശതമാനം വളര്‍ച്ച നേടി. സണ്‍ ഫാര്‍മയുടെ ദിലീപ് ഷാങ്‌വിയാണ് ഇപ്പോഴും ഫാര്‍മ മേഖലയിലെ രാജ്യത്തെ ഒന്നാമന്‍. 81,200 കോടിയുടെ ആസ്തിയുള്ള അദ്ദേഹം 37 ശതമാനം വളര്‍ച്ചയുണ്ടാക്കി. രാജ്യത്തെ അസ്ഥിസമ്ബന്നരില്‍ എട്ടാം സ്ഥാനത്താണ് അദ്ദേഹം. നേരത്തെ പത്താം സ്ഥാനത്തായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (2 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (2 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (2 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (3 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (3 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (4 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (4 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (4 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (4 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (5 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (5 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (5 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (5 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (5 hours ago)

Malayali Vartha Recommends