കൂട്ടമാനഭംഗത്തിനിരയായ അമ്പതുകാരി കൊല്ലപ്പെട്ടു; പൂജാരിയും രണ്ട് ശിഷ്യന്‍മാരും അറസ്റ്റിൽ

ഉത്തര്‍പ്രദേശില്‍ പൂജാരിയും രണ്ട് ശിഷ്യന്‍മാരും ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയ അമ്ബതുകാരി കൊല്ലപ്പെട്ടു.പശ്ചിമ യു.പിയിലെ ബുഡാന്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു.
ശനിയാഴ്‌ച വെെകിട്ട് അഞ്ച് മണിയോടെ ആരാധനാലയത്തിലേക്ക് പോയ സ്‌ത്രിയെ രാത്രി പതിനൊന്ന് മണിയോടെ പുജാരിയും ശിഷ്യന്‍മാരും വാഹനത്തില്‍ വീടിന് മുന്നില്‍ തള്ളിയിട്ട് പോവുകയായിരുന്നുവെന്ന് സ്‌ത്രിയുടെ മകന്‍ പറയുന്നു. അപ്പോള്‍ തന്നെ സ്‌ത്രി മരണപ്പെട്ടിരുന്നതായും പൊലീസിന് നല്‍കിയ മൊഴിയില്‍ ഇയാള്‍ പറഞ്ഞു.
അമിതമായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേറ്റതായും കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബലാത്സംഗം നടന്നതിന് തെളിവ് ലഭിച്ചതായും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. യശ്പാല്‍ സിംഗ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും ബുഡാന്‍ പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























