കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഡല്‍ഹിയുടെ നാല് അതിര്‍ത്തികളില്‍ കര്‍ഷകര്‍ ഇന്ന് ട്രാക്ടര്‍ റാലി നടത്തും

കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഡല്‍ഹിയുടെ നാല് അതിര്‍ത്തികളില്‍ കര്‍ഷകര്‍ ഇന്ന് ട്രാക്ടര്‍ റാലി നടത്തും. റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന കൂറ്റന്‍ ട്രാക്ടര്‍ റാലിക്ക് മുന്നോടിയായുള്ള ഡ്രസ് റിഹേഴ്‌സല്‍ ആണെന്നാണ് കര്‍ഷക സംഘടനകളുടെ വിശദീകരണം.
അതേസമയം, ഈമാസം 23 മുതല്‍ 25 വരെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കാന്‍ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി തീരുമാനിച്ചു. റിപ്പബ്ലിക് ദിനത്തില്‍ രാജ്യവ്യാപകമായി സമാന്തര പരേഡ് സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി.
ഡല്‍ഹിയുടെ കിഴക്കും പടിഞ്ഞാറും അതിര്‍ത്തി മേഖലകളിലാണ് കര്‍ഷകര്‍ ഇന്ന് ട്രാക്ടര്‍ റാലി സംഘടിപ്പിക്കുന്നത്. പടിഞ്ഞാറന്‍ മേഖലയില്‍ സിംഗുവില്‍ നിന്ന് തിക്രിയിലേക്കും, തിക്രിയില്‍ നിന്ന് സിംഗുവിലേക്കും ഒരേസമയം ട്രാക്ടര്‍ റാലി പുറപ്പെടും.
രണ്ട് സംഘങ്ങളും പരസ്പരം കാണുന്നയിടത്ത് കര്‍ഷക സഭ ചേരും. കിഴക്കന്‍ മേഖലയില്‍ ഗാസിപൂരില്‍ നിന്ന് പല്‍വാലിലേക്കും, പല്‍വാലില്‍ നിന്ന് ഗാസിപൂരിലേക്കുമാണ് ഒരേസമയം റാലികള്‍. രാവിലെ പതിനൊന്നിനാണ് ട്രാക്ടര്‍ റാലികള്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നത്.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, കേരളം, ഉത്തരാഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് സൂചനാ ശക്തിപ്രകടനത്തില്‍ പങ്കെടുക്കുന്നത്. കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള ചര്‍ച്ച നാളെ നിശ്ചയിച്ചിരിക്കെയാണ് ട്രാക്ടര്‍ റാലി നടത്തി കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നത്.
"
https://www.facebook.com/Malayalivartha

























