കശ്മീര്‍ താഴ് വരയില്‍ കനത്ത മഞ്ഞുവീഴ്ച.... പലയിടത്തും ഗതാഗതസംവിധാനം തടസ്സപ്പെട്ടു, വൈദ്യുതി വിതരണം താറുമാറില്‍, വീടുകള്‍ മഞ്ഞുമൂടിയ നിലയില്‍....

മൂന്ന് ദിവസമായി തുടരുന്ന വ്യാപകമായ കനത്ത മഞ്ഞുവീഴ്ചയില്‍ പലയിടത്തും ഗതാഗതസംവിധാനം തടസ്സപ്പെടുകയും വൈദ്യുതിവിതരണം താറുമാറാവുകയും ചെയ്തു. കൂടാതെ പതിറ്റാണ്ടുകള്‍ക്കിടെ ആദ്യമായി ഇന്ധനവിതരണത്തില്‍ റേഷന്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. വടക്കന്‍ കശ്മീര്‍ താഴ് വരകളില്‍ പന്തണ്ട് ഇഞ്ചോളം ഉയരത്തിലാണ് മഞ്ഞ്. തെക്കന്‍ കശ്മീരില്‍ അഞ്ചടി ഉയരത്തിലാണ് ഇപ്പോള്‍ മഞ്ഞുമൂടിയിരിക്കുന്നത്.
വാഹനങ്ങള്‍ക്കുള്ള ഇന്ധനം, പാചകത്തിനുള്ള ഇന്ധനം എന്നിവയ്ക്ക് റേഷന്‍ ഏര്‍പ്പെടുത്തി. ഇരുചക്ര വാഹനങ്ങള്‍ക്ക് 3 ലിറ്റര്‍ വരെയും സ്വകാര്യകാറുകള്‍ക്ക് 10 ലിറ്ററും വാണിജ്യാവശ്യത്തിനുള്ള വാഹനങ്ങള്‍ക്ക് 20 ലിറ്റര്‍ എന്നീ അളവുകളില്‍ ഇന്ധനവിതരണം നിജപ്പെടുത്തി. പാചകവാതക സിലിണ്ടര്‍ ലഭ്യതയ്ക്ക് 21 ദിവസത്തെ ഇടവേള നിര്‍ബന്ധമാക്കുകയും ചെയ്തു.
കാലാവസ്ഥാവകുപ്പ് നല്‍കിയ മുന്നറിയിപ്പിനേക്കാളുപരിയായുണ്ടായ കനത്ത മഞ്ഞുവീഴ്ച ജനജീവിതം ഏറെക്കുറെ സ്തംഭിപ്പിച്ചിരിക്കുകയാണ്. കടുത്ത മഞ്ഞുവീഴ്ച നേരിടുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതായി പരാതിയുയര്‍ന്നിട്ടുണ്ട്. നിരത്തുകളിലെ മഞ്ഞ് നീക്കം ചെയ്യുന്നതിനായി ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് സര്‍ക്കാര്‍ പലയാവര്‍ത്തി ആവശ്യപ്പെട്ടു.
നീക്കം ചെയ്യുന്നതനുസരിച്ച് മഞ്ഞ് വീഴ്ച അധികരിക്കുന്നതിനാല്‍ എല്ലാ ഭാഗങ്ങളിലും മഞ്ഞ് നീക്കം ചെയ്യുന്ന പ്രവൃത്തി ഫലപ്രദമാകുന്നില്ലെന്ന് ബന്ധപ്പെട്ട വകുപ്പിന്റെ ചീഫ് എന്‍ജിനീയര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























