നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാവില്ല; വാഷിങ്ടണിലെ ക്യാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

വാഷിങ്ടണിലെ ക്യാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. വാഷിംഗ്ടണിലുണ്ടായ അക്രമ സംഭവങ്ങളുടെ വാര്‍ത്തകള്‍ തന്നെ വേദനിപ്പിച്ചുവെന്നും നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാവില്ലെന്നും , ചിട്ടയോടും സമാധാനപരമായും അധികാര കൈമാറ്റം നടത്തണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
വാഷിങ്ടണില്‍ നടന്ന ട്രംപ് അനുകൂലികളുടെ റാലി അക്രമാസക്തമാവുകയായിരുന്നു. ക്യാപിറ്റോള്‍ ഹാളിനുള്ളില്‍ കടന്ന പ്രതിഷേധക്കാര്‍ പോലിസുമായി ഏറ്റുമുട്ടുകയും ചെയ്തു . ഇതുവരെ നാല് മരണമാണ് സംഭവത്തില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ പറയണമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ ട്രംപിനോട് ആവശ്യപ്പെടുകയുണ്ടായി.അക്രമത്തില്‍ ട്രംപിനെതിരേ ലോക വ്യാപക പ്രതിഷേധം ശക്തമാകുന്നു . ട്രംപിന്‍റെ ഫേസ്ബുക്, ട്വിറ്റര്‍ അകൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു . ഈ സാഹചര്യത്തിലായിരുന്നു , അക്രമ സംഭവങ്ങളെ അപലപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്ത് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha

























