കോവിഡ് ബോധവത്കരണത്തിനായുള്ള പ്രീ കോളര്‍ ട്യൂണ്‍ ഓഡിയോയില്‍ നിന്ന് അമിതാഭ് ബച്ചന്റെ ശബ്ദം നീക്കണമെന്ന് ഹര്‍ജി

കോവിഡ് ബോധവത്കരണത്തിനായുള്ള പ്രീ കോളര്‍ ട്യൂണ്‍ ഓഡിയോയില്‍ നിന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ശബ്ദം നീക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. കൊറോണ വൈറസിനെതിരെ ഇത്തരം ബോധവത്കരണത്തിനു സൗജന്യ സേവനം നടത്താന്‍ നിരവധി ആളുകള്‍ തയാറാണ്. അങ്ങനെയുള്ളപ്പോള്‍ അമിതാഭ് ബച്ചനു പ്രതിഫലം നല്‍കിയുള്ള കോളര്‍ട്യൂണ്‍ ആവശ്യമില്ലെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. ഡല്‍ഹി സ്വദേശി രാകേഷാണ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. കോവിഡ് ബാധിക്കാതിരിക്കാനുള്ള പ്രതിരോധ നടപടികളെ കുറിച്ചു വിശദീകരിക്കുന്ന അമിതാഭ് ബച്ചനും കുടുംബത്തിനും, ഈ വൈറസ് ബാധയില്‍ നിന്നും സ്വയം രക്ഷപെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അമിതാഭ് ബച്ചന്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകനല്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha

























