മുഖ്യമന്ത്രിയാകാന്‍ രാഹുലോ ? വരുന്നു രാഹുല്‍ ഗാന്ധി ....ചാണ്ടിയും ചെന്നിയും മാളത്തിലേക്ക് ...തലകുനിച്ച് ഖദര്‍വാലകള്‍

ഏപ്രിലില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി വരുമോ? ഇലക്ഷന്‍ പ്രചരണത്തിന് ചുക്കാന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ച സാഹചര്യത്തില്‍ അദ്ദേഹം തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്നാണ് ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.. ഏതായാലും ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ലെന്ന് തീരുമാനിച്ച് കഴിഞ്ഞു. രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമായി 60 സീറ്റ് എന്നാണ് എഐസിസി പ്രതിനിധികളും കേരള നേതാക്കളുമായുള്ള ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ലക്ഷ്യം. അശോക് ഗെലോട്ടും ജി പരമേശ്വരയുമടക്കമുള്ള മുതിര്‍ന്ന നേതാക്കളെ കൂടി സംസ്ഥാനത്തേക്ക് നിയോഗിച്ചത് ഭരണം പിടിക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെയാണ്.കൂടിയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം ഹൈക്കമാന്‍ഡ് പിടിമുറുക്കും. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന രീതിക്ക് അറുതി വരും.
കേരളത്തിലെ സാഹചര്യം അത്യന്തം നിര്‍ണ്ണായകമാണെന്ന് ദില്ലി മനസിലാക്കി ക്കഴിഞ്ഞു. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശാനുസരണമാണ് ഭരണം പിടിക്കാനായുള്ള കര്‍മ്മപദ്ധതി തയ്യാറാക്കിയത്. എ.ഐ സി സി പ്രതിനിധികള്‍ കേരളത്തിലെത്തി ബിഷപ്പുമാരെയും സമുദായ നേതാക്കളെയും കാണാന്‍ തീരുമാനിച്ചതും ഇതേ സാഹചര്യത്തിലാണ്. ഇതിന് മുന്നോടിയായിട്ടാണ് എ. ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ക്ലിമിസ് കാതോലിക്കാ ബാവയെ കണ്ടത് .
കോണ്‍ഗ്രസ്സിന്റെ മാത്രം ലക്ഷ്യം മിഷന്‍ 60 ആണ്. പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളില്‍ ജയിക്കാന്‍ ഉറപ്പുള്ള സീറ്റുകള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തും. 50:50 സാധ്യതയുള്ള സീറ്റുകള്‍ ഏതൊക്കെയാണെന്ന് മനസിലാക്കും. തീരെ സാധ്യത കുറഞ്ഞ സീറ്റുകളും വേര്‍തിരിക്കും. പകുതി സാധ്യത ജയത്തിലേക്കെത്തിക്കാനും തീരെ സാധ്യത കുറഞ്ഞയിടത്ത് കടുത്ത മത്സരമുണ്ടാക്കാനും എന്തൊക്കെ ചെയ്യണമെന്നതിനും പ്രത്യേക ആസൂത്രണമുണ്ടാക്കും. അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
പാര്‍ട്ടിക്ക് മാത്രം 60 കിട്ടിയാല്‍ പിന്നെ ലീഗ് അടക്കമുള്ള ഘടകക്ഷികളുടെ സീറ്റും കൂട്ടിയാല്‍ ഭരണമെന്നാണ് പ്രതീക്ഷ. എഐസിസി സെക്രട്ടറിമാരായ വിശ്വനാഥനും പിവി മോഹനും ഐവാന്‍ ഡിസൂസയും സംസ്ഥാനത്ത് നടത്തുന്ന മണ്ഡലതലത്തില്‍ ചര്‍ച്ച തുടരും. ബൂത്ത് തലം മുതലുള്ള മാറ്റം മുതല്‍ സ്ഥാനാര്‍ത്ഥി ആരാകണമെന്ന അഭിപ്രായവും എഐസിസി പ്രതിനിധികള്‍ തേടും. ചെറുപ്പക്കാരെ രംഗത്തിറക്കും.പ്രതിഛായ ഉള്ളവരെ കൂടുതല്‍ പരഗണിക്കും.
മൂന്ന് സ്ഥിരം എഐസിസി സെക്രട്ടറിമാര്‍ക്കും സംസ്ഥാന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനും പുറമെ അശോക് ഗെഹ്ലോട്ട് അടക്കം മൂന്ന് പുതിയ നേതാക്കളെ കൂടി നിയോഗിച്ചതും ദില്ലി പിടിമുറുക്കുന്നതിന്റെ സൂചനയാണ്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെയ്പ് ഇനി അങ്ങിനെ നടക്കില്ല. കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ കൂടി കണക്കിലെടുത്താണ് മുതിര്‍ന്ന അംഗം കൂടിയായ ഗെഹ്ലോട്ടിനെ കൊണ്ടുവരുന്നത്. ഗ്രൂപ്പാണ് പ്രശ്‌നമെന്ന വ്യാപകപരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍.
രാഹുല്‍ ഗാന്ധി വയനാട് എം.പിയാണ്. ലീഗും ജോസഫ് ഗ്രൂപ്പും അടക്കമുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ സജീവമാകണമെന്ന് ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ വരവാണ് കഴിഞ്ഞ പാര്‍ലെമെന്റ് തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ നില ഭദ്രമാക്കിയതെന്ന ഘടകകക്ഷികളുടെ വാദം ഹൈക്കമാന്റ് അംഗീകരിച്ചു. നരേന്ദ്രമോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായ ശേഷമാണ് പ്രധാനമന്ത്രിയായതെന്ന വാദം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഉയര്‍ത്തുന്നുണ്ട്.ഏതായാലും 3 കൊല്ലത്തേക്ക് രാഹുലിന് ഡല്‍ഹിയില്‍ എടുത്തു പറയത്തക്ക ജോലിയൊന്നുമില്ല.രാഹുല്‍ ഗാന്ധി വന്നാല്‍ മുസ്ലീം,ക്രൈസ്തവ വോട്ടുകള്‍ കോണ്‍ഗ്രസില്‍ തന്നെ നില്‍ക്കുമെന്നും നേതാക്കള്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ അതല്ല അവസ്ഥ.
പിണറായിയുടെ അപ്രമാദിത്വം അവസാനിപ്പിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് മീനച്ചിലാറ്റില്‍ ഒഴുകി പരക്കുമെന്ന് ഹൈക്കമാന്റിന് അറിയാം. ഈ ബുദ്ധി നേരത്തെ ഉദിച്ചിരുനെങ്കില്‍ ജോസ് കെ മാണിയും വീരേന്ദ്രകുമാറും മുന്നണി വിടില്ലായിരുന്നു.ഏതായാലും ഐക്യത്തോടെ നിന്ന് അടിച്ചുമാറ്റുന്ന കോണ്‍ഗ്രസ് ശൈലിക്ക് വൈകാതെ മാറ്റമുണ്ടാകും.
L
https://www.facebook.com/Malayalivartha

























