കൂറ്റൻ വിമാനങ്ങളുമായി വ്യോമസേന തയ്യാർ; രാജ്യത്തിന്റെ ഏതു കോണിലായാലും എത്തിയിരിക്കും; മോദിയുടെ ഒന്നൊന്നര നീക്കം; അതിനിർണായകമായ ചുവടുവെയ്പ്പുമായി രാജ്യം

കോവിഡ് വാക്സിൻ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് രാജ്യം ആകാംക്ഷയോടെ. എന്നാൽ കൊവിഡ് വാക്സിൻ എത്തുന്നതോടെ എവിടെയെല്ലാം വാക്സിൻ എത്തിക്കാനാകും എന്നകാര്യം വലിയൊരു ചോദ്യചിഹ്നമാണ്. എന്നാൽ അതിനും തയ്യാറായി നിൽക്കുകയാണ് വ്യോമസേന. രാജ്യത്തിന്റെ ഏതു ഭാഗത്തും വാക്സിൻ എത്തും. അതിനായി തയ്യാറെടുക്കുകയാണ് വ്യോമസേനയുടെ കൂറ്റൻ വിമാനങ്ങൾ . വ്യോമസേനയെ അതിനായി സജ്ജമാക്കി നിർണ്ണായകമായ ചുവട് വയ്പ്പിനൊരുങ്ങുകയാണ് രാജ്യം . രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും അംഗീകൃത കൊറോണ പ്രതിരോധ വാക്‌സിനുകള്‍ എത്തിക്കുന്നതിനായി വ്യോമസേനാ വിമാനങ്ങളും തയ്യാറെടുത്തു കഴിഞ്ഞു.
സി -130 ജെ, അന്റോനോവ് -32 തുടങ്ങി കാർഗോ വിമാനങ്ങളാണ് ഉപയോഗിക്കുക. വ്യോമസേനയുടെ ഗതാഗത വിമാനങ്ങൾ വ്യാപകമായി ഉപയോഗിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. വാക്സിൻ കൈമാറുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത കണ്ടെയ്നറുകൾ വാക്സിൻ നിർമ്മാതാക്കൾ തയ്യാറാക്കിയിട്ടുണ്ട്. 24 മണിക്കൂറോളം ആവശ്യമുള്ള താപനിലയിൽ വാക്സിൻ സൂക്ഷിക്കാൻ ഇതു വഴി സാധിക്കും. അരുണാചൽ പ്രദേശ്, ലഡാക്ക് തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ വിദൂര ഭാഗത്തേക്ക് വാക്സീൻ എത്തിക്കുന്നതിന് വ്യോമസേനയുടെ പ്രത്യേക സൈനിക വ്യോമതാവളങ്ങളും നൂതന ലാൻഡിങ് ഗ്രൗണ്ടുകളും ഉപയോഗിക്കുമെന്നതും ശ്രദ്ധേയം.
വാക്‌സിനുകളുടെ വിതരണം വാണിജ്യ വിമാനക്കമ്പനികളും ഏറ്റെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിമാനങ്ങൾക്ക് സൈനിക വിമാനത്താവളങ്ങളിൽ ലാൻഡിങ് സൗകര്യങ്ങളും വ്യോമസേന നൽകുമെന്ന് അധികൃതർ അറിയിച്ചു . വാണിജ്യ വിമാനക്കമ്പനികൾക്ക് സാധാരണയായി സൈനിക വ്യോമമേഖലകളിൽ ലാൻഡിംഗ് അനുവദിക്കാറില്ല. പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഈ ഇളവുകൾ നൽകുന്നത് . വാക്‌സിനുകളുടെ വിതരണം സംബന്ധിച്ച ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്ന് അധികൃതർ പറഞ്ഞു. അടിയന്തര ഉപയോഗത്തിനായി കോവിഷീൽഡ്, കോവാക്സിൻ എന്നീ രണ്ട് വാക്സീനുകളാണ് സർക്കാർ ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത് എന്നകാര്യം ശ്രദ്ധേയം. ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച കൊറോണ വാക്‌സിനുകൾ കയറ്റിയയ്ക്കുന്നതിൽ സുഹൃദ് രാജ്യങ്ങൾക്ക് ആദ്യ പരിഗണന നൽകാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമായ കൊറോണ വാക്‌സിനുകൾ മാറ്റിവെച്ചതിന് ശേഷമാകും വിദേശ രാജ്യങ്ങൾക്ക് നൽകുകയെന്ന് ഉന്നതതല വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വാക്‌സിൻ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുകയാണ് രാജ്യം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
https://www.facebook.com/Malayalivartha

























