കോംപ്ലാന്‍ പാക്കറ്റില്‍ പുഴുക്കളെ കണ്ടെത്തി, ബ്രിട്ടീഷ് കമ്പനിക്കെതിരെ നോട്ടീസ് അയച്ചു, കോപ്ലാന് പാക്കറ്റിന്റെ കാലാവധി കഴിഞ്ഞിരുന്നില്ല
ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ കോംപ്ലാന്‍ പാക്കറ്റില്‍ പുഴുക്കളെ കണ്ടെത്തി. മഹാനഗറിലെ റായിസിംഗാനിയ സ്വദേശിയായ തനിഷ റായ് സിംഘാനിയ വാങ്ങിയ കോംപ്ലാന്‍ പാക്കറ്റിലാണ് പുഴു ഉണ്ടായിരുന്നത്. കുട്ടികള്‍ക്ക് നല്‍കാനായി കോംപ്ലാന്‍ പാലില്‍ കലര്ത്തിയപ്പോഴായിരുന്നു നിറയെ പുഴുക്കള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് കോംപ്ലാന്‍ പാക്കറ്റ്, ഫുഡ് സേഫ്റ്റി ആന്‍ഡ് ഗ്രഡ് അഡ്മിനിസ്ട്രേഷന് പരിശോധനയ്ക്കെടുത്തു. മാഗി ന്യൂഡില്‍സ് വിവാദത്തില്‍പ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കോംപ്ലാനില്‍ പുഴുക്കളെ കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍ കോപ്ലാന് പാക്കറ്റിന്റെ കാലാവധി കഴിഞ്ഞിരുന്നില്ല. 2015 ഫെബ്രുവരിയില്‍ ഉല്പ്പാദിപ്പിച്ചതെന്നാണ് കവറില്‍ രേഖപ്പെടുത്തിയിരുന്നത്. സംഭവത്തില്‍ ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ പുഴുവരിട്ട നിലയിലുളള കോപ്ലന്റെ സാമ്പിള്‍ ശേഖരിച്ചിക്കുകയും കോംപ്ലാന്‍ കമ്പനിക്ക് നോട്ടീസ് അയച്ചക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, സംഭവത്തെ കുറിച്ച് കോംപ്ലാന്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ലെഡ്, അമോണിയം ഗ്ലൂട്ടാമേറ്റ് എന്നിവയുടെ അംശം അനുവദനീയമായതിലും ഉയര്‍ന്ന തോതില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗി നൂഡില്‍സ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha