Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭര്‍ത്താവിനെ കൊന്നത് ഒറ്റക്ക് വെളിപ്പെടുത്തലുമായി ഭാര്യ; കൊന്നത് സഹികെട്ടിട്ടെന്ന് വിശദീകരണം

15 JUNE 2015 02:22 PM IST
മലയാളി വാര്‍ത്ത.

കേട്ട വാര്‍ത്തകള്‍ സത്യമല്ലെന്നും താന്‍ ഒറ്റക്കാണ് കൃത്യം നിര്‍വ്വഹിച്ചതെന്ന വിശദീകരണവുമായി ശില്‍പ്പ റെഡ്ഡി. ഞാന്‍ ക്ഷമിക്കാവുന്നതിന്റെ പരമാവധി ക്ഷമിച്ചു. അപമാനവും പീഡനവും സഹിക്കവയ്യാതെയാണ് ഭര്‍ത്താവിനെ തലയ്ക്കടിച്ചുകൊന്ന് തടാകത്തില്‍ എറഞ്ഞതെന്ന് ശില്‍പ്പയുടെ മൊഴി. കാമുകനായ വാസുദേവുമൊന്നിച്ച് ജീവിക്കാനാണ് ഭര്‍ത്താവായ കേശവ് റെഡ്ഡിയെ കൊന്നതെന്ന വാദം ശരിയില്ല. താനും വസുദേവും തമ്മില്‍ യാതൊരു വഴിവിട്ട ബന്ധവുമില്ലെന്നും ശില്‍പ പറഞ്ഞു. കേശവ് റെഡ്ഡി സാഡിസ്റ്റായിരുന്നുവെന്നും ശില്‍പ്പ വിശദീകരിച്ചു. കൊലപാതകത്തിന് ശേഷം അച്ഛന്റെ ഉദേശമനുസിച്ചാണ് മൃതദേഹം തടാകത്തില്‍ ഉപേക്ഷിച്ചതെന്നും ശില്‍പ മൊഴി നല്‍കി.
വടക്കന്‍ ബംഗളുരുവിലെ ബനസ്വതിയില്‍ താമസിച്ചിരുന്ന ആന്ധ്ര സ്വദേശിയായ കേശവ് റെഡ്ഡിയെയാണ് ഭാര്യ ശില്‍പ റെഡ്ഡി കൊലപ്പെടുത്തിയത്. ആക്ടിയന്‍സ് ഇന്ത്യ ലിമിറ്റഡ് കമ്പനിയിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ കേശവ് റെഡ്ഡി(36) കഴിഞ്ഞ ശനിയാഴ്ച ജോലി കഴിഞ്ഞ് എത്തിയതോടെ ജ്യൂസില്‍ ഉറക്ക ഗുളിക കലക്കി കൊടുത്ത ശേഷം കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കാമുകനായ വസുദേവിനെ വിളിച്ചുവരുത്തിയ ശില്‍പ മൃതദേഹം ചാക്കില്‍ കെട്ടി തടാകത്തില്‍ തള്ളുകയായിരുന്നു.
കേശവറെഡ്ഢി ഒരു സാഡിസ്റ്റായിരുന്നു. കൊലപാതക ദിവസം താന്‍ ആര്‍ത്തവകാലത്തായിരുന്നു. രാത്രിയില്‍ ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചു. താന്‍ ഒഴിഞ്ഞു മാറുകയായിരുന്നു. കുറച്ചു കഴിഞ്ഞു വീണ്ടും നിര്‍ബന്ധിച്ചു. അപ്പോഴാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. പിന്നീട് താന്‍ അഭിനയിക്കുകയായിരുന്നു. ഭര്‍ത്താവിനായി ജൂസ് ഉണ്ടാക്കി. അവില്‍ ഗുളിക പൊടിച്ചിട്ടു നല്‍കി. ഇതു കഴിച്ചു കുറച്ചുകഴിഞ്ഞപ്പോള്‍ കേശവ് മയക്കം പിടിച്ചു. ഈ സമയം, വീട്ടിലുണ്ടായിരുന്ന ഒരു തടിക്കഷ്ണം കൊണ്ടു കേശവിന്റെ തലയ്ക്കടിച്ചു. അതിനുശേഷം കഴുത്തറക്കുകയായിരുന്നുവെന്നു ശില്‍പ പറഞ്ഞു.
തനിക്കു വീണ്ടും പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, അത് അനുവദിച്ചില്ല. ഷോപ്പിംഗിനും പുറത്തുനിന്നു ഭക്ഷണം കഴിക്കാനും സിനിമയ്ക്കുപോകാനും എന്തിനു ഉറക്കെയൊന്നു ചിരിക്കാന്‍ പോലും ഭര്‍ത്താവ് കേശവ റെഡ്ഢി സമ്മതിച്ചിരുന്നില്ലെന്നും ശില്‍പ പൊലീസിനോടു കുറ്റം സമ്മതിച്ചു വ്യക്തമാക്കി.
പിന്നീട് കസിനായ വാസുദേവ റെഡ്ഡിയെ വിളിച്ചു കാര്യം പറഞ്ഞു. വസുദേവ വന്ന ശേഷം രണ്ടു പേരും കൂടി കേശവയുടെ തലയ്ക്കടിച്ചു മരണം ഉറപ്പാക്കി. സംഭവമറിഞ്ഞ് ശില്‍പയുടെ പിതാവ് എഴുന്നേറ്റു. അദ്ദേഹമാണ് മൃതദേഹം ഉപേക്ഷിക്കാന്‍ പറഞ്ഞത്. തുടര്‍ന്ന് കേശവയെ പുതിയ പാന്റും ഷര്‍ട്ടും ധരിപ്പിച്ചു. ഡെറ്റോള്‍ ഉപയോഗിച്ചു മുഖത്തെ രക്തപ്പാടുകളൊക്കെ തുടച്ചുകളഞ്ഞു. തുടര്‍ന്നു മൂന്നു പേരും ചേര്‍ന്നു മൃതദേഹം കാറിലാക്കി കോളാര്‍ ജില്ലയിലെ ശ്രീനിവാസ പുരയിലേക്കു പോയി. ഇവിടെയുള്ള തടാകത്തില്‍ മൃതദേഹം തള്ളുകയായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ശില്‍പ്പയെ കുടുക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (26 minutes ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (28 minutes ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (35 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (1 hour ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (1 hour ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (1 hour ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (1 hour ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (1 hour ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (2 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (2 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (2 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (2 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (2 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (2 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (2 hours ago)

Malayali Vartha Recommends