ടാങ്കിന് ഖത്തര്‍ വിപണിയില്‍ വിലക്ക്
ടാങ്കിന് ഖത്തര്‍ വിപണിയില്‍ താതകാലിക വിലക്ക്. മാലിന്യ പ്രശ്നം ഉന്നയിച്ചാണ് ടാങ്കും സംശയിത്തില്‍ ആയിരിക്കുന്നത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇഷ്ടപാനീയമാണ് ടാങ്ക്. ഖത്തര്‍ മുനിസിപ്പല്‍ മന്ത്രാലയ ഉദ്യോഗസ്ഥരാണ് ടാങ്ക് പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്.
ടാങ്ക് ഉല്പന്നത്തില് മാലിന്യം ഉണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണ് ഇവ പരിശോധനക്കായി ശേഖരിച്ചതെന്നാണ് സൂചന. വിവിധ രുചികളില്‍ ലഭ്യമായിരുന്ന ടാങ്ക് പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രകളില്‍ ലഗ്ഗേജുകളിലെ പതിവ് സാന്നിധ്യമായിരുന്നു. രാജ്യത്തെ ചില ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും സ്ഥപനങ്ങളും ടാങ്ക് വില്പനയില് നിന്ന് പിന്‍വലിക്കുകയും ചെയ്തു.
ചില സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചു ഫലം പുറത്തു വന്ന ശേഷം മാത്രമേ ഏതു സാഹചര്യത്തിലാണ് വിലക്കെര്പെടുത്തിയതെന്നു വ്യക്തമാവുകയുള്ളൂ. ആരോഗ്യത്തിനു ഹാനികരമായ ചില ഘടകങ്ങള്‍ ഉള്‍കൊള്ളുന്നതായി ആശങ്കയുണ്ടെന്ന് മാത്രമാണ് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കുന്നത്.
അമേരിക്കന്‍ കമ്പനിയുടെ ഉല്പന്നമായ ടാങ്കിന്റെ പാക്കിങിലെ ചില പ്രശ്നങ്ങള്‍ സംബന്ധിച്ച പരാതിയാണ് പരിശോധനക്ക് ഉല്പന്നം ശേഖരിക്കാന്‍ കാരണമെന്നാണ് അറിയുന്നത്. ടാങ്കിന്റെ പാക്കിനുള്ളിലെ ഫോയിലില്‍ തുളകള്‍ കണ്ടത്തെിയതായുള്ള ചിത്രങ്ങള്‍ നിരവധി പേര് സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha