മാഗി നിരോധനം: ജോലി നഷ്ടപ്പെട്ട ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

കുട്ടികളുടെ പ്രിയവിഭവങ്ങളില്‍ ഒന്നായിരുന്നു മാഗി.ദിവസങ്ങള്‍ക്ക് മുമ്പാണ് മാഗി നിരോധിച്ചത്. രാജ്യമൊട്ടാകെ മാഗി നൂഡില്‍സ് നിരോധനം നേരിടുന്നതിനിടെ ഉത്തരാഖണ്ഡില്‍ നിന്നു സങ്കടകരമായ വാര്‍ത്തയാണ് വന്നിരിക്കുന്നത്. മാഗിക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ ജോലി നഷ്ടമായ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു.
രുദ്രാപൂരിലാണ് സംഭവം. 32 കാരനായ ലാല്‍ത പ്രസാദാണ് ജീവനൊടുക്കിയത്. രുദ്രാപൂരിലെ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ നെസ്!ലെ ഫാക്ടറിയില്‍ ജീവനക്കാരനായിരുന്നു ലാല്‍ത. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടെയായിരുന്നു ഇയാളുടെ ജോലി. കരാര്‍ തൊഴിലാളിയായിരുന്നു ലാല്‍ത.
മാഗിക്ക് നിരോധനം വന്നതോടെ പിരിച്ചുവിടപ്പെട്ട 1100 ഓളം കരാര്‍ ജീവനക്കാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. ജോലി നഷ്ടപ്പെട്ടതോടെ ലാല്‍ത കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ ലാല്‍തയെ ആത്മഹത്യയിലേക്ക് നയിച്ച യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























