Widgets Magazine
13
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT


രാഹുലിനെ 'ചൊറിയാൻ' പോയി; ഷഹനാസ് ഇപ്പോൾ 'എയറിൽ'! സോഷ്യൽ മീഡിയയിൽ പൊങ്കാല...


ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ തന്ത്രപരമായ നീക്കം: ലക്ഷ്യം യുദ്ധമല്ല, ആണവായുധമില്ലാത്ത ഇറാൻ....

ആരോപണങ്ങള്‍ അടിസ്ഥാന രഹിതം: സുഷമയ്ക്ക് പിന്തുണയറിയിച്ച് കേന്ദ്രം

16 JUNE 2015 06:57 PM IST
മലയാളി വാര്‍ത്ത.

കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ലളിത് മോഡിയെ വഴിവിട്ട് സഹായിച്ചുവെന്ന ആരോപണം കേന്ദ്ര സര്‍ക്കാര്‍ തള്ളി. സുഷമയെ പിന്തുണച്ച് കേന്ദ്ര മന്ത്രിമാര്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആരോപണങ്ങള്‍ തള്ളിയത്. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിങ്ങ് എന്നിവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുഷമയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചത്. സുഷമയുടെ നിലപാട് സദുദ്ദേശപരമാണ്. പാര്‍ട്ടിയും സര്‍ക്കാരും സുഷമയെ പിന്തുണയ്ക്കുന്നതായും അവര്‍ വ്യക്തമാക്കി.
ലളിത് മോഡിയെ സഹായിച്ചതായി സുഷമ നേരത്തെ സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആരോപണം നേരിടുന്ന മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് സുഷമയ്ക്ക് പിന്തുണയറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.
അതിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെതിരെയുള്ള നിലപാ്ട് കടുപ്പിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു. സുഷമയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
സാമ്പത്തിക തട്ടിപ്പു കേസില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയെയാണ് മന്ത്രിമാര്‍ സംരംക്ഷിക്കാന്‍ ശ്രമിക്കുന്നത്. ലളിത് മോദിയെ സഹായിച്ചത് തന്നെ അനാവശ്യമായ നടപടിയാണ്. മോദിക്ക് യാത്രാ രേഖകള്‍ അനുവദിച്ചതു മാത്രമല്ല പ്രശ്‌നം. മറിച്ച് അദ്ദേഹത്തെ സംരക്ഷിക്കുക കൂടി ചെയ്തതാണ്. തട്ടിപ്പു കേസില്‍ പ്രതിയായ ഒരാളെ എംപിയായിരുന്നയാള്‍ സഹായിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ആനന്ദ് ശര്‍മ പറഞ്ഞു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം അത്ഭുതപ്പെടുത്തുന്നതാണ്. സത്യസന്ധതയെ കുറിച്ച് തോരാതെ സംസാരിക്കുന്നവര്‍ക്ക് മറ്റൊരു നിയമമാണോ ഉള്ളതെന്നും ശര്‍മ ചോദിച്ചു. പാപ്പരായെന്ന് ലളിത് മോദി തന്നെ പ്രഖ്യാപിച്ചതാണ്. എന്നാല്‍, അതിനിടയിലും അദ്ദേഹം അവധിക്കാലം ആഘോഷിക്കുന്നു. മോദിയെ അറസ്റ്റു ചെയ്യുന്നതിന് എന്‍ഫോഴ്‌സ്‌മെന്റും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും ഇതുവരെ എന്ത് ചെയ്തു എന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും ശര്‍മ പറഞ്ഞു.
 അതേസമയം, കേന്ദ്രത്തിനെതിരെ ഉയര്‍ത്താന്‍ ഒന്നുമില്ലാത്തതിനാലാണ് ലളിത് മോദിക്കൊപ്പം നരേന്ദ്ര മോദിയും സുഷമയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും നില്‍ക്കുന്ന ചിത്രങ്ങള്‍ കൊണ്ടുവന്ന് വിവാദമാക്കുന്നതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. മോദി മുഖ്യമന്ത്രിയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായിരുന്ന സമയത്തുള്ള ചിത്രമാണതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ പല നേതാക്കളും ലളിത് മോദിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളുണ്ടെന്നും ജാവഡേക്കര്‍ തിരിച്ചടിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍  (1 hour ago)

തിരുവനന്തപുരത്തേക്ക് പുറപ്പെട്ട KL07DF3177 നമ്പര്‍ ആംബുലന്‍സിന് വഴിയൊരുക്കി സഹകരിക്കാം  (1 hour ago)

അടുത്ത 25 വര്‍ഷത്തെ കേരളം; വികസനക്കുതിപ്പിന് പുതിയ നഗര നയം; രാജ്യാന്തര മാതൃകയില്‍ വികസന രൂപരേഖ  (2 hours ago)

ഉപ്പയെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ അച്ഛന്റെ മുന്നിൽ കാറിടിച്ച് മരിച്ചു...! നിലവിളിച്ച് പ്രവാസികൾ  (3 hours ago)

അറബിയുടെ വിവാഹതിന് എത്തിയ പ്രവാസികൾക്ക് സ്വർണ ബിസ്ക്കറ്റ് സമ്മാനം ഞെട്ടി പ്രവാസികൾ അറബികൾ കൂട്ടത്തോടെ അവിടെ  (3 hours ago)

ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു എംവിഡി  (3 hours ago)

തിരുഃ മെഡിക്കൽ കോളേജിലെ കാൻ്റീനിൽ ഫ്രഷ് ജ്യൂസിന് പകരം SNUGGY അരച്ച് കലക്കിയത്..? സംഭവിച്ചത് വീഡിയോ വൈറൽ  (3 hours ago)

നിശാഗന്ധി നൃത്തോത്സവം ഫെബ്രുവരി 13 ന് ആരംഭിക്കും: നിശാഗന്ധി പുരസ്കാരം മണിപ്പൂരി നര്‍ത്തകി പദ്മശ്രീ ദര്‍ശന ജാവേരിയ്ക്ക്; മന്ത്രി പി എ മുഹമ്മദ് റിയാസ് പുരസ്കാരം സമ്മാനിക്കും: കഥകളി മേളയ്ക്കും അരങ്ങുണരും  (4 hours ago)

ഗവൺമെന്റ് സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു  (4 hours ago)

ചമ്പക്കരയിലെയും കുമ്പളങ്ങിയിലെയും മത്സ്യത്തൊഴിലാളി ജീവിതങ്ങള്‍: ചണനൂലില്‍ കോര്‍ത്ത് ബേബല്‍ ഓഫ് ദി മ്യൂട്ടഡ് സ്റ്റുഡന്റ്സ് ബിനാലെയില്‍  (4 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...  (4 hours ago)

കാഴ്ച പരിമിതരായ സ്‌കൂൾ കുട്ടികളുടെ കായിക മത്സരങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകി യു എസ് ടി: ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരള സംഘടിപ്പിച്ച മത്സരങ്ങൾക്ക് പിന്തുണയായി യു എസ് ടി നൽകിയത് 4 ലക്ഷത്  (4 hours ago)

വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍  (4 hours ago)

നോവായി ആലിൻ മടങ്ങുന്നു, നാല് ജീവിതങ്ങളിലൂടെ ഇനി അവൾ ജീവിക്കും: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്...  (4 hours ago)

മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒ  (4 hours ago)

Malayali Vartha Recommends