റമദാന്‍ ആശംസകള്‍ നേരുന്നു... ഷെരീഫിന് മോഡിയുടെ റമദാന്‍ ആശംസ

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി നരേന്ദ്ര മോഡി ടെലിഫോണ്‍ സംഭാഷണം നടത്തി. അഞ്ചു മിനിറ്റോളം നീണ്ടു നിന്ന സംഭാഷണത്തില്‍ മോഡി റമദാന്‍ ആശംസ അറിയിച്ചു. വഴിമുട്ടിയ ഇന്ത്യാപാക് ചര്‍ച്ചകളെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. അഞ്ച് മിനിട്ടോളം നീണ്ട ആശയവിനിമയത്തില്‍, പാകിസ്താനുമായി മികച്ച ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് മോദി സൂചിപ്പിച്ചു. നേതാക്കന്മാര്‍ കുടുംബനാഥന്മാര്‍ക്ക് തുല്യമാണെന്നും ജനങ്ങളെ സമാധാനത്തിലേയ്ക്കും സാഹോദര്യത്തിലേക്കും നയിക്കാന്‍ ഇന്ത്യയും പാകിസ്താനും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും ഷെരീഫ് മോദിയെ അറിയിച്ചു.
പുണ്യ മാസം ആരംഭിക്കുന്നതിനു മുന്‍പായി തടവിലുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കണമെന്നും മോദി ഷെരീഫിനോട് ആവശ്യപ്പെട്ടു. മോചിതരാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വ്രതകാലം കുടുംബാംഗങ്ങളോടൊപ്പം ആചരിക്കാനാകുമെന്ന് മോദി പിന്നീട് ട്വിറ്ററില്‍ കുറിച്ചു. ബംഗ്‌ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയ്ക്കും റംസാന്‍ ആശംസ നേര്‍ന്നതായി മോഡി ട്വിറ്ററിലൂടെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























