320 കോടിയുടെ മാഗി സിമന്റ് നിര്‍മാണത്തിനുള്ള ഇന്ധനമാക്കുന്നു

ആരോഗ്യത്തിനു ഹാനികരമായ പദാര്‍ഥങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു വില്‍പ്പന വിലക്കിയ മാഗി നൂഡില്‍സ് സ്‌റ്റോക്കുകള്‍ രാജ്യത്തെ സിമന്റ് കമ്പനികളില്‍ കൊടുത്തു കത്തിച്ചുകളയാന്‍ നെസ്‌ലെ ഇന്ത്യ തീരുമാനിച്ചു. സിമന്റ് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തു ഉണ്ടാക്കുന്നതിന് മാഗി കത്തിച്ച് ഇന്ധനമാക്കും. ഇതു സംബന്ധിച്ച് അഞ്ചു മുന്‍നിര സിമന്റ് കമ്പനികളുമായി നെസ്‌ലെ ഇന്ത്യ ധാരണയിലെത്തി.
27420 ടണ്‍ മാഗിയാണു രാജ്യത്തെ വില്‍പ്പന കേന്ദ്രങ്ങളിലും വിതരണ കേന്ദ്രങ്ങളിലുമുള്ളത്. ഇതു ശേഖരിക്കാന്‍ 10000 വാഹനങ്ങള്‍ ഉപയോഗിക്കും. 38 വേര്‍ഹൗസുകളും 3.5 മില്യണ്‍ വിപണന കേന്ദ്രങ്ങളുമാണു നെസ്‌ലെ ഇന്ത്യയ്ക്കു രാജ്യത്തുള്ളത്.
വിപണിയില്‍നിന്നു മാഗി തിരിച്ചു വിളിക്കുന്നത് ഇത്തരത്തില്‍ രാജ്യത്തെ ഭക്ഷ്യമേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ പ്രക്രിയയാണ്. വിപണിയില്‍ 210 കോടിയുടേയും സംഭരണ കേന്ദ്രങ്ങളില്‍ 110 കോടി രൂപയുടേയും മാഗിയാണുള്ളത്. നെസ്‌ലെ ഇതിനോടകം മാഗി ശേഖരണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
ആരോഗ്യത്തിനു ഹാനികരമായ പദാര്‍ഥങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം മാഗിയുടെ വിപണനം നിരോധിച്ചിരിക്കുകയാണ്. തങ്ങള്‍ തത്കാലത്തേക്കു വിപണിയില്‍നിന്നു പിന്മാറുകയാണെന്നു നെസ്‌ലെ ഇന്ത്യയും പ്രഖ്യാപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























