ആപ്പ് കൂടുതല്‍ കുരുക്കിലേക്ക്: കെജ്‌രിവാള്‍ ഉള്‍പ്പെടെ 21 എം.എല്‍.എമാര്‍ക്കെതിരെ കേസ്

ആപ്പ് കൂടുതല്‍ കുരുക്കിലേക്ക്. ഡല്‍ഹി ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും പോലീസും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടലിലേക്ക്. ഡല്‍ഹി മുഖ്യമന്ത്രിയും ആപ്പ് നേതാവുമായ കെജ്‌രിവാള്‍ ഉള്‍പ്പെടെ 21 എം.എല്‍.എമാര്‍ക്കെതിരെ വിവിധ കേസുകളില്‍ പോലീസ് കുറ്റപത്രം തയ്യാറാക്കുന്നു. 25 കേസുകളിലാണ് കുറ്റപത്രം തയ്യാറാകുന്നത്. ഇതില്‍ ആറു കേസുകളില്‍ അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെയും കേസുകളുണ്ട്.
രാഷ്ട്രീയപരമായ കുറ്റങ്ങള്‍ മാത്രമാണ് കെജ്‌രിവാളിനെതിരെയുള്ളത് എന്നാല്‍ മറ്റ് നേതാക്കള്‍ക്കെയതിരെ സ്ത്രീകള്‍ക്കെതിരായ പീഡനം, അനധികൃതമായി മദ്യം കൈവശംവയ്ക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അനധികൃതമായി മദ്യം സൂക്ഷിച്ചതിന് നരേഷ് ബലിയനിന് എതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. മനോജ് കുമാറിനെതിരെ പീഡനക്കുറ്റവും ജനങ്ങളെ മര്‍ദ്ദിച്ചതിന് ഡല്‍ഹി അസംബ്ലി സ്പീക്കര്‍ റാം നിവാസ് ജോയലിനെതിരെയും കുറ്റപത്രം ഉണ്ട്.
അതേസമയം സുഷമ സ്വരാജ് ലളിത് മോഡി വിവാദം മറയ്ക്കാനാണ് ആംആദ്മിയിലെ എം.എല്‍.എ മാര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കുന്നതെന്ന് ആപ് നേതാവ് അഷുതോഷ് പറഞ്ഞു. സുഷമയുടെ വിവാദത്തിലെ ശ്രദ്ധ തിരിക്കാനായി നരേന്ദ്ര മോഡി ഗവണ്‍മെന്റിന്റെ പദ്ധതിയാണ് 21ആപ്പ് നേതാക്കള്‍ക്ക് എതിരെയുള്ള കുറ്റാരോപണമെന്ന് അഷുതോഷ് ട്വിറ്ററില്‍ കുറിച്ചു.
ജിതേന്ദര്‍ സിങ് തോമറിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ ഇപ്പോള്‍തന്നെ ആപ്പ് സമ്മര്‍ദ്ദത്തില്‍ ആയിരിക്കുകയാണ്. വിവാദത്തെ തുടര്‍ന്ന് നിയമമന്ത്രിയായിരുന്ന തോമര്‍ രാജിവച്ചിരുന്നു. മറ്റൊരു ആംആദ്മി നേതാവായ സോംനാഥ് ഭാരതി ഭാര്യ ലിപ്ക മിത്രയെ ഗാര്‍ഹികമായി പീഡിപ്പിച്ചു എന്ന വിവാദവും ആപ്പിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























