കോവിഡ് രോഗി മരിച്ചു; ഡോക്ടര്‍മാരെ പൊതിരെ തല്ലി ജനക്കൂട്ടം; ആക്രമണത്തിൽ ആശുപത്രി ജീവനക്കാര്‍ക്കും പരിക്ക്

കോവിഡ് രോഗി മരിച്ചതിനെ തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം ഡോക്ടര്‍മാരെ മര്‍ദിച്ചു. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും പരിക്കേറ്റു. ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലാണ് സംഭവം.
കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 67കാരിയാണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. ആശുപത്രിയില്‍ ഐസിയു ബെഡ്ഡ് ലഭ്യമല്ലായിരുന്നു. ഇവരുടെ മരണവിവരമറിഞ്ഞ് തടിച്ചു കൂടിയ ജനക്കൂട്ടം ആശുപത്രിയിലേക്ക് ഇരച്ചു കയറി. തുടര്‍ന്ന് ഡോക്ടര്‍മാരെയും ആശുപത്രി ജീവനക്കാരെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തിയാണ് എല്ലാവരെയും പിരിച്ചു വിട്ടത്. പോലീസ് ഏറെ വൈകിയാണ് ഇവിടെയെത്തിയതെന്നും ആരോപണമുണ്ട്.
https://www.facebook.com/Malayalivartha


























