ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

ഇന്ധനച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം. മോദി സഞ്ചരിച്ച വാഹനം അടക്കം രണ്ടു കാറുകളിൽ കോൺവോയ് ഒതുക്കി.
15ൽപ്പരം വാഹനങ്ങൾ ഉപയോഗിച്ചിരുന്ന ഇടത്താണിത് ഒരു വാഹനമാക്കിയത്. ഗുജറാത്ത്, അസാം, ഹൈദരാബാദ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയപ്പോഴും പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും ഇതേ പാത സ്വീകരിച്ചിരിക്കുകയാണ്. ഡൽഹിയിൽ പല മന്ത്രിമാരും മെട്രോ ട്രെയിനുകളിലാണ് സഞ്ചാരം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അകമ്പടിയും രണ്ട് വാഹനമായി ചുരുക്കി. മറ്റു കേന്ദ്രമന്ത്രിമാരും കോൺവോയ് പകുതി വെട്ടിക്കുറയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























