മഹാരാഷ്ട്രയിലെ താനെയില്‍ സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ നാല് രോഗികള്‍ മരിച്ചു

മഹാരാഷ്ട്രയിലെ താനെയില്‍ സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ നാല് രോഗികള്‍ മരിച്ചു. പ്രൈം ക്രിട്ടികെയര്‍ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്.
വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗികളാണ് മരിച്ചത്.പുലര്‍ച്ചെ 3.40 ഓടെയായിരുന്നു സംഭവം. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് രോഗികള്‍ മരിച്ചത്. ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരടക്കം 20 രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
മൂന്ന് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി, തീയണച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മഹാരാഷ്ട്ര മന്ത്രി ജിതേന്ദ്ര അവാദ് അറിയിച്ചു.
പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha


























