അസമിലെ ഗുവാഹത്തിയില്‍ ശക്തമായ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാവിലെയുണ്ടായത്

അസമിലെ ഗുവാഹത്തിയില്‍ ശക്തമായ ഭൂചലനം. ഇന്ന് രാവിലെ 7.51 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാവിലെയുണ്ടായത്.
അസമിലും പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് 17 കിലോമീറ്റര്‍ താഴ്ചയില്‍ സംസ്ഥാനത്തെ സോണിത്പൂര്‍ ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
തേജ്പൂരിന് സമീപവും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
"
https://www.facebook.com/Malayalivartha


























