സ്ഥാനമൊഴിഞ്ഞിട്ട് ഏഴുമാസം പിന്നിട്ടു... എന്നിട്ടും ഔദ്യോഗിക വസതിയൊഴിയാതെ മുൻ സുപ്രീം കോടതി ജഡ്ജി....

രാജ്യത്ത് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചിട്ടും ഔദ്യോഗിക വസതിയൊഴിയാതെ മുന്‍ സുപ്രീം കോടതി ജഡ്ജി അരുണ്‍ കുമാര്‍ മിശ്രയുടെ പ്രവർത്തി. ദില്ലിയിലെ അക്ബര്‍ റോഡിലെ ഔദ്യോഗിക വസതിയാണ് വിരമിച്ച ശേഷവും അരുണ്‍ കുമാര്‍ മിശ്ര ഒഴിയാതെ ഇപ്പോഴും താമസമാക്കിയിട്ടുള്ളത്.
അദ്ദേഹത്തിന്റെ കുടുംബത്തില്‍ തുടര്‍ച്ചയായി സംഭവിച്ച ദുരന്തങ്ങളാണ് ഔദ്യോഗിക വസതി ഒഴിയുന്നതിലെ കാലതാമസത്തിന് കാരണം എന്ന് വിശദീകരണം നൽകിയിട്ടുണ്ട് എങ്കിലും ഇത്രയും കാലം വേണ്ടി വരുമോ എന്ന ചോദ്യം ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.
വിരമിച്ച് ഏഴു മാസം പിന്നിട്ട ശേഷവും ഔദ്യോഗിക വസതിയിലാണ് അരുണ്‍ കുമാര്‍ മിശ്രയുടെ താമസം. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച് ഒരു മാസത്തിന് ശേഷം വസതിയില്‍ നിന്ന് മാറണമെന്നാണ് നിലവിലെ നിയമം ചൂണ്ടിക്കാട്ടുന്നത്. ഇത് നിലവിലിരിക്കെയാണ് സുപ്രീം കോടതി ജഡ്ജി തന്നെ ഇത് തെറ്റിക്കുന്നത്.
അരുണ്‍ കുമാര്‍ മിശ്രയുടെ കുടുംബത്തില്‍ തുടര്‍ച്ചയായി സംഭവിച്ച മരണങ്ങളും ഭാര്യയുടെ അസുഖം തുടങ്ങിയവയാണ് വസതി മാറ്റത്തിന് വെല്ലുവിളിയായി നിൽക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. അരുണ്‍ കുമാര്‍ മിശ്രയുടെ സഹോദരി ഭര്‍ത്താവ് മരിച്ചത് മിശ്ര വിരമിച്ചതിന് തൊട്ട് പിന്നാലെയാണ്.
ഇതിന് പിന്നാലെ അടുത്ത ബന്ധുക്കളുടേതായി നാലു മരണമാണ് അരുണ്‍ കുമാര്‍ മിശ്രയുടെ കുടുംബത്തിലുണ്ടായത്. ഇതിന് പിന്നാലെ ഭാര്യയും ഭാര്യയുടെ അമ്മയും കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുകയാണ്. മാര്‍ച്ച് 31 വരെ ഔദ്യോഗിക വസതി ഉപയോഗിക്കാന്‍ സുപ്രീം കോടതി അരുണ്‍ കുമാര്‍ മിശ്രയ്ക്ക് അനുമതി നല്‍കിയിരുന്നു. എന്നിരുന്നാൽ പോലും ഇതൊക്കെ ഒരു കാരണമാണോ എന്ന ചിന്ത പലരിലും ഉണ്ടാവുന്നുണ്ട്.
മിശ്രയുടെ ഭാര്യ മാര്‍ച്ചിലാണ് കൊവിഡ് ബാധിതയാവുന്നത്. അവര്‍ക്ക് ഇനിയും രോഗം ഭേദമായിട്ടില്ല. ക്വാറന്‍റൈന്‍ കാലഘട്ടം കണക്കിലെടുത്ത് ഏപ്രില്‍ 30 വരെ ഈ വസതിയില്‍ തുടരാന്‍ അനുമതി തേടിയിരിക്കുകയാണ് അരുണ്‍ മിശ്രയിപ്പോള്‍.
വിരമിച്ചതിന് ശേഷം സര്‍ക്കാര്‍ പദവികളില്‍ അദ്ദേഹത്തിന് താല്‍പര്യമില്ലെന്നും ഭാര്യ രോഗവിമുക്തയാവുന്നതോടോ ഔദ്യോഗിക വസതിയൊഴിയുമെന്നുമാണ് അരുണ്‍ കുമാര്‍ മിശ്രയോട് അടുത്ത വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിച്ചതോടെ വീട് ഒഴിഞ്ഞുകൊടുക്കുന്നത് സംബന്ധിച്ച് മിശ്രയ്ക്ക് സുപ്രീം കോടതി കത്ത് നല്‍കിയിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആറ് വർഷത്തെ സേവനത്തിന് ശേഷമാണ് സുപ്രീം കോടതിയിൽ നിന്നും ജസ്റ്റിസ് അരുൺ മിശ്ര വിരമിച്ചത്. എതിര്‍പ്പുകൾ മുഖവിലക്കെടുക്കാതെ സര്‍ക്കാരുകളെ മുൾമുനയിൽ നിര്‍ത്തി പല കോടതി വിധികളും ജസ്റ്റിസ് അരുണ്‍ കുമാര്‍ മിശ്ര കർശനമായി നടപ്പാക്കിയിട്ടുണ്ട്.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജില്‍ ക്രമവിരുദ്ധമായി നടത്തിയ 180 വിദ്യാര്‍ഥികളുടെ പ്രവേശനം അരുൺ മിശ്രയാണ് റദ്ദാക്കിയത്. ഒരു മാസത്തിനകം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിട്ടതും അരുണ്‍ കുമാര്‍ മിശ്രയായിരുന്നു. പ്രശാന്ത് ഭൂഷണിനെതിരായ കോടതി അലക്ഷ്യ കേസിലടക്കം വിധി പ്രസ്താവിച്ചാണ് ജസ്റ്റിസ് അരുണ്‍ കുമാര്‍ മിശ്ര കാലാവധി പൂർത്തീകരിച്ചത്.
https://www.facebook.com/Malayalivartha


























