രാജ്യത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല

രാജ്യത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 92.28 രൂപയും ഡീസലിന് 86.75 രൂപയുമാണ് ഇന്നത്തെ വില.
ഡല്‍ഹിയില്‍ പെട്രോളിന് 90.40 രൂപയും ഡീസലിന് 80.73 രൂപയുമാണ്. അതേസമയം, മുംബൈയില്‍ പെട്രോളിന് 96.83 രൂപയും ഡീസലിന് 87.81 രൂപയുമാണ്.
ഏറ്റവും അവസാനമായി രാജ്യത്ത് ഇന്ധന വിലയില്‍ മാറ്റമുണ്ടായത് ഏപ്രില്‍ 15ന് ആയിരുന്നു. അന്ന് ഒരു ലിറ്റര്‍ പെട്രോളിന് 16 പൈസ കുറഞ്ഞപ്പോള്‍ ഡീസലിന് 14 പൈസ കുറഞ്ഞു.
വിലയില്‍ എണ്ണ കമ്ബനികള്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും കേന്ദ്ര സംസ്ഥാന നികുതികളും ചരക്കുകൂലിയും അനുസരിച്ച് വിവിധ നഗരങ്ങളിലെ വില വ്യത്യാസപ്പെട്ടിട്ടുണ്ട്.
പെട്രോളിന്റെ വിലയുടെ 60 ശതമാനവും ഡീസലിന്റെ വിലയുടെ 54 ശതമാനവും കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന നികുതികളാണ്. ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയില്‍ 32.09 രൂപയാണ് കേന്ദ്ര എക്‌സൈസ് നികുതി. ഒരു ലിറ്റര്‍ ഡീസലിന് 31.80 രൂപയും.
26 തവണയാണ് ഈ വര്‍ഷമാദ്യം പെട്രോളിനും ഡീസലിനും വില വര്‍ധിച്ചത്. പെട്രോളിന് 7.46 രൂപയും ഡീസലിന് 7.60 രൂപയും വര്‍ധിച്ചു. 2021ല്‍ ഇന്ധനവില ആദ്യമായി കുറഞ്ഞത് മാര്‍ച്ച് 24നും 25നുമായിരുന്നു. 24 ദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷം മാര്‍ച്ച് 30നും വിലയില്‍ കുറവുണ്ടായി.
"
https://www.facebook.com/Malayalivartha


























