ഗുവാഹത്തിയിൽ ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തു... 6.4 തീവ്രതയിൽ ഭയന്നു വിറച്ച് അസം..

അസമിലെ ഗുവാഹത്തിയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവില 7.51 ഓടെയാണ് ഈ പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാവിലെയുണ്ടായത്. സംസ്ഥാനത്തിന്റെ വടക്കുകിഴക്ക് മേഖലയിലും ബംഗാളിന്റെ വടക്കന്‍ ഭാഗങ്ങളിലും തീവ്രമായ ചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അസമിലും പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് 17 കിലോമീറ്റർ താഴ്ചയിൽ സംസ്ഥാനത്തെ സോണിത്പൂർ ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തേജ്പൂരിന് സമീപവും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
നാഷണൽ സെന്റർ ഫോർ സീസ്മോളജിയിൽ നിന്നുള്ള അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, റിക്ടർ സ്കെയിലിൽ 4.1 മുതൽ 4.3 വരെ മൂന്ന് ഭൂചലനങ്ങളെങ്കിലും ഈ പ്രദേശത്തിന് അനുഭവപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
വ്യാപകമായി കെട്ടിടങ്ങളുടെ ചുമരുകള്‍ക്ക് വിള്ളലേറ്റതിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. മേഘാലയയിലും ചലനം അുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അസമില്‍ തീവ്രഭൂചനം ഉണ്ടായതായും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും സംസ്ഥാന ആരോഗ്യമന്ത്രി ഹിമാന്ത ബിസ്വ ശര്‍മ ട്വീറ്റ് ചെയ്തു. ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടച്ചുമരുകള്‍ക്ക് വിള്ളലേറ്റതിന്റേയും ഒരു മതില്‍ പൊളിഞ്ഞതിന്റേയും ചിത്രങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.
”അസമില്‍ വലിയ ഭൂകമ്പമുണ്ടായി. എല്ലാവരുടെയും ക്ഷേമത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, എല്ലാവരോടും ജാഗ്രത പാലിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എല്ലാ ജില്ലകളില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചുവരുന്നു,” അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ട്വീറ്റ് ചെയ്തു. സോണിത്പൂരിലെ ധെകിയജുലി പട്ടണത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് മുതിര്‍ന്ന മന്ത്രി ഹിമന്ത ബിശ്വ ശര്‍മ ട്വീറ്റ് ചെയ്തു.
1950ലാണ് ഇതിന് മുമ്പ് അസമിൽ ഏറ്റവും വലിയ ഭൂചലനം അനുഭവപ്പെട്ടത്. 8.5 ആയിരുന്നു അന്ന് രേഖപ്പെടുത്തിയ തീവ്രത. അതിന് മുമ്പ് 1837ൽ ഉണ്ടായ 8 തീവ്രതയുള്ള ഭൂകമ്പവും സംസ്ഥാനത്തുണ്ടായി.
ഇന്ന് രാവിലെയുണ്ടായ ഭൂചലനത്തിൽ ഇതുവരെ ആളപായമുള്ളതായി റിപ്പോർട്ട് വന്നിട്ടില്ല. സംസ്ഥാനത്തുണ്ടായ ഭൂചലനത്തിൽ എല്ലാവരും ജാഗ്രത പാലിക്കാൻ അസം മുഖ്യമന്ത്രി ശർബാന്ദ സോനോവാൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മൂന്ന് ആഴ്ചകൾക്ക് മുൻപ് സിക്കിമിലും സമാനമായ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. റിക്ടർ സ്കെയിലിൽ 5.4 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അത്. വടക്കൻ ബംഗാളിലും അസമിലും പ്രകമ്പനം ഉണ്ടായെന്നാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
ഗാങ്ടോക്കിന്റെ കിഴക്ക്-തെക്കുകിഴക്കായി 25 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം. ഉപരിതലത്തിൽ നിന്നും പത്ത് കിലോമീറ്റർ ആഴത്തിൽ പകൽ 8:49 നാണ് ഭൂകമ്പമുണ്ടായത്.
നേപ്പാളിന്റെയും ഭൂട്ടാന്റെയും ചില മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടർന്ന് ആളുകൾ പരിഭ്രാന്തരായി. സുരക്ഷ ഉറപ്പാക്കുന്നതിനായി ആളുകൾ വീടുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഭൂമികുലുക്കത്തിൽ പട്ടണം ശക്തമായി വിറച്ചെന്നും ഭയപ്പെടുത്തുന്ന അനുഭവമാണ് ഉണ്ടായതെന്നും പ്രദേശവാസികൾ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























