ഇതുപോലൊരു പ്രതിസന്ധി ഘട്ടത്തില്‍ ഭരണകൂടം ഉത്തരവാദിത്വ നിര്‍വഹണത്തില്‍നിന്നും നേതൃത്വത്തില്‍നിന്നും ഇങ്ങനെ ഒഴിഞ്ഞുമാറി നില്‍ക്കുമെന്ന് എതിരാളികള്‍ പോലും കരുതിയിട്ടുണ്ടാകില്ല; ഇനിയെങ്കിലും അവര്‍ മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ വേണ്ടത് ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം; ഹൃദയം തകര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി

കോവിഡ് രാജ്യത്ത് മഹാദുരന്തം വിതച്ച് കൊണ്ടിരിക്കുകയാണ്. വളരെയധികം പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ ഘട്ടത്തിൽ പ്രതീക്ഷ കൈവിടരുതെന്നും ഈ പ്രതിസന്ധിയെയും നാം അതിജീവിക്കുമെന്നും പ്രാര്‍ഥിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത് വന്നിരിക്കുകയാണ്.
ഭരണകൂടം ജനങ്ങള്‍ക്കു വേണ്ടത് ചെയ്തു കൊടുക്കുന്നതില്‍ ദയനീയ പരാജയമാവുകയും ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തിട്ടുണ്ടെങ്കിലും നാം അതിജീവിക്കുക തന്നെ ചെയ്യുമെന്ന് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച സന്ദേശത്തില്‍ അവര്‍ പറയുന്നു.
പ്രിയങ്കയുടെ വാക്കുകള്‍ ഇങ്ങനെ; 'ഹൃദയം തകര്‍ന്നാണിത് കുറിക്കുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ പലര്‍ക്കും ഉറ്റവരെ നഷ്ടമായി. അതിലേറെ പേര്‍ ജീവനുവേണ്ടി പൊരുതുന്നു. എന്തു സംഭവിക്കുമെന്നറിയാതെ കുറെയാളുകള്‍ വീടുകളില്‍ രോഗവുമായി മല്ലിടുന്നു.
ഈ ഭീകരത തലക്കുമുകളില്‍ വന്നു പതിക്കാതെ ഒരാള്‍ പോലുമുണ്ടാകില്ല നമ്മളില്‍. രാജ്യത്തുടനീളം ജനം ഇറ്റു ശ്വാസത്തിനായി പാടുപെടുന്നു. ആതുര ശുശ്രൂഷക്കും ജീവന്‍ രക്ഷിക്കാന്‍ ഒരു ഡോസ് മരുന്നിനും വേണ്ടി പ്രയാസപ്പെടുന്നു.
ഇതുപോലൊരു പ്രതിസന്ധി ഘട്ടത്തില്‍ ഭരണകൂടം ഉത്തരവാദിത്വ നിര്‍വഹണത്തില്‍നിന്നും നേതൃത്വത്തില്‍നിന്നും ഇങ്ങനെ ഒഴിഞ്ഞുമാറി നില്‍ക്കുമെന്ന് എതിരാളികള്‍ പോലും കരുതിയിട്ടുണ്ടാകില്ല.
ഇനിയെങ്കിലും അവര്‍ മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ വേണ്ടത് ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം.അങ്ങനെയൊക്കെയാണെങ്കിലും മനുഷ്യര്‍ പരസ്പരം സഹായവുമായി എത്തി വെല്ലുവിളി ഏറ്റെടുത്തു .
' മുമ്പും വലിയ വേദനയും പ്രയാസങ്ങളും നാട് കണ്ടതാണ്. ചുഴിലക്കാറ്റുകളും പട്ടിണിയും വലിയ ഭൂചലനങ്ങളും വെള്ളപ്പൊക്കങ്ങളും നാം അതിജീവിച്ചു. ദുരിത പര്‍വങ്ങളില്‍ നിങ്ങളെയും എന്നെയും പോലുള്ള സാധാരണക്കാര്‍ മുന്നോട്ടുവന്നിട്ടുണ്ട്. മനുഷ്യത്വം ഒരിക്കലും നമുക്കു മുമ്പില്‍ പരാജയപ്പെട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി.
ഓരോ ഗ്രാമത്തിലും ജില്ലയിലും പട്ടണത്തിലും പിന്നെ മറ്റിടങ്ങളിലും നിരവധി സംഘടനകളും വ്യക്തികളും ദുരന്തമുഖത്ത് സഹായ ഹസ്തവുമായി എത്തുന്നുണ്ട്. ഈ അടിസ്ഥാന നന്മ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് .
പരിധികളില്‍ തളക്കാനാകാത്ത ധീരതയോടെ ഈ നിസ്സഹായതയോടും ഭീതിയോടും പൊരുതി നില്‍ക്കുകയെന്ന വെല്ലുവിളിയാണ് നമുക്കു മുന്നില്‍. ഈ പോരാട്ടത്തില്‍ ജാതിയും ജാതിയും വര്‍ഗവും മറ്റു വിവേചനങ്ങളും മറന്ന് നാം ഒന്നാകണം, വൈറസ് അവയെ വേര്‍തിരിച്ചുകാണാറില്ല''.
നമ്മെ ഇന്ത്യക്കാരാക്കുന്ന സഹാനുഭൂതിയും തിരിച്ചുവരാനുള്ള പക്വതയും നാം പരസ്പരം കാണിക്കണം. ജീവിതം വഴിമുട്ടിയ ഈ പ്രത്രിസന്ധിയില്‍ ഓരോരുത്തര്‍ക്കും ബാക്കിയുള്ളവനാണ് ഏറ്റവും വലിയ കരുത്ത്. ചുറ്റും കനംതൂങ്ങി നില്‍ക്കുന്ന ഇരുട്ട് മാറ്റി ഒരുനാള്‍ നാം വെളിച്ചത്തിലേക്ക് വരുമെന്നാണ് പ്രിയങ്ക ഗാന്ധി പറയുന്നത്.
https://www.facebook.com/Malayalivartha


























