കോവിഡ് ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം സൈക്കിളിൽ കിടത്തി വലഞ്ഞ് വൃദ്ധൻ; ഗ്രാമവാസികളുടെ ക്രൂരതയിൽ സഹായവുമായി പോലീസ്

കോവിഡ് ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഗ്രാമവാസികള്‍ സമ്മതിക്കാത്തതിനാല്‍ മൃതദേഹവും സൈക്കിളില്‍ വച്ച് അലഞ്ഞ് വൃദ്ധൻ. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.
സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസായിരുന്നു മൃതദേഹം സംസ്കരിക്കാൻ സഹായിച്ചത്. തിലക്ധാരി സിങ് എന്നയാളിന്റെ ഭാര്യ രാജ്കുമാരിയാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
ആംബുലന്‍സില്‍ മൃതദേഹം ഗ്രാമത്തില്‍ എത്തിച്ചതിന് ശേഷം സംസ്‌കാര ചടങ്ങിന് സഹായിക്കാന്‍ തിലക്ധാരി ഗ്രാമവാസികളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ആരുംതന്നെ സഹായത്തിന് എത്തിയില്ല. തുടര്‍ന്നാണ് ഒറ്റയ്ക്ക് സംസ്‌കാര ചടങ്ങുകള്‍ ചെയ്യാന്‍ തിലക്ധാരി തീരുമാനിച്ചത്. തുടര്‍ന്ന് മൃതദേഹം സൈക്കിളില്‍ കയറ്റിവെച്ച് നടന്നു.
മൃതദേഹവുമായി പുഴക്കഴയിലെ ശ്മശാനത്തിലെത്തിയപ്പോള്‍ സംസ്‌കരിക്കാന്‍ ഗ്രാമവാസികള്‍ സമ്മതിച്ചില്ല. വിവരമറിഞ്ഞെത്തിയ പൊലീസ്, മൃതദേഹം കൊണ്ടുപോകാന്‍ വാഹനം എത്തിക്കുകയും മറ്റൊരു ശ്മശാനത്തില്‍ സംസ്‌കരിക്കുകയും ചെയ്തു. സംസ്‌കാര ചടങ്ങിന് ആവശ്യമായ പണം നല്‍കിയതും പൊലീസായിരുന്നു.
https://www.facebook.com/Malayalivartha


























