ഇന്ത്യയിലെ രണ്ട് കൊവിഡ് വാക്‌സിനുകളും ജനിതക മാറ്റത്തെ പ്രതിരോധിക്കും...രാജ്യത്ത് അതിവേഗം പടരുന്ന ഇരട്ട ജനിതക മാറ്റം വന്ന വൈറസിനെ കൊവിഷീല്‍ഡിനും കൊവാക്‌സിനും പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്ന് പഠനങ്ങള്‍ .. കൂടുതല്‍ പേരെ വാക്‌സിനേഷന് വിധേയമാക്കിയാല്‍ ഇന്ത്യയിലെ കൊവിഡ് കേസുകള്‍ കുറയും

ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍. ഇന്ത്യയിലെ രണ്ട് കൊവിഡ് വാക്‌സിനുകളും അത്തരത്തില്‍ ശേഷിയുള്ളതാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതിലുപരി രാജ്യത്ത് അതിവേഗം പടരുന്ന ഇരട്ട ജനിതക മാറ്റം വന്ന വൈറസിനെയും കൊവിഷീല്‍ഡിനും കൊവാക്‌സിനും പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. കൂടുതല്‍ പേരെ വാക്‌സിനേഷന് വിധേയമാക്കിയാല്‍ ഇന്ത്യയിലെ കൊവിഡ് കേസുകള്‍ കുറയുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്
കോവിഡിനെതിരെ കോവാക്സീൻ 81% ഫലപ്രദമെന്ന് ഭാരത് ബയോടെക് അവകാശപ്പെടുന്നുണ്ട്.. ജനിതക മാറ്റം സംഭവിച്ച വൈറസുകളിലും ഫലപ്രദമാണെന്ന് മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയായതോടെ തെളിഞ്ഞതായാണ് അധികൃതർ പറയുന്നത് . മുൻപ് കോവിഡ് ബാധിക്കാത്ത, രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവരിലാണ് 81% ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയത്. ഇടയ്ക്കിടെ ജനിതക മാറ്റം സംഭവിക്കുന്ന വൈറസുകളിലും വാക്സീൻ ഫലപ്രദമാണെന്ന് തെളിഞ്ഞു.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ വിശകലനത്തിലും യുകെയിൽനിന്നെത്തിയ ജനിതകമാറ്റം സംഭവിച്ച വൈറസുകൾക്കടക്കം വാക്സീൻ ഫലപ്രദമാണെന്നു കണ്ടെത്തി. യൂറോപ്യൻ രാജ്യങ്ങളടക്കം വാക്സീനിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഭാരത് ബയോടെക് ഫ്രഞ്ച് അംബാസഡർ സന്ദർശിച്ചു. 20 ദശലക്ഷം ഡോസ് നൽകുന്നതിന് ബ്രസീലുമായി കഴിഞ്ഞ ആഴ്ച കമ്പനി ഒപ്പുവച്ചെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നൽകിയ വാക്സീനുകളിൽ ഒന്നാണ് കോവാക്സീൻ. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന കോവിഷീൽഡ് ആണ് രണ്ടാമത്തേത്. കോവിഷീൽഡ് രണ്ട് ഡോസുകളും സ്വീകരിച്ചാൽ 70 ശതമാനമാണ് ഫലപ്രാപ്തി. മൂന്നു ഘട്ടമായുള്ള പരീക്ഷണം പൂർത്തിയാക്കാത്തതിനാൽ അടിയന്തര ഘട്ടത്തിൽ നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതിയാണ് കോവാക്സീന് നൽകിയിട്ടുള്ളത്.
കൊവിഷീല്‍ഡും കൊവാക്‌സിനും ജനിതക മാറ്റം വന്ന വൈറസിനെ ഒരു പരിധി വരെ എങ്കിലും പ്രതിരോധിക്കും എന്നത് ആശ്വാസം തന്നെയാണ് . വാക്‌സിനേഷന് ശേഷം രോഗം ബാധിച്ചാലും വളരെ ചെറിയ തരത്തിലുള്ള രോഗം മാത്രമേ വരൂ എന്നാണ് കണ്ടെത്തല്‍.
അത് ഗുരുതരമാകാനും സാധ്യതയില്ല. വാക്‌സിനേഷന്‍ പ്രതിരോധ ശേഷി കൂട്ടുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കൂടുതല്‍ പഠനങ്ങളിലൂടെ പൂര്‍ണമായ പ്രതിരോധ ശേഷിക്ക് എന്ത് ചെയ്യണമെന്ന് കണ്ടെത്താന്‍ സാധിക്കും. ഐജിഐബി ഡയറക്ടര്‍ അനുരാഗ് അഗര്‍വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്രയൊക്കെയാണെങ്കില്‍ വാക്‌സിനേഷന്‍ ജനസംഖ്യയുടെ പകുതി പോലുമായിട്ടില്ല. പല സംസ്ഥാനങ്ങളിലും വാക്‌സിന്‍ കിട്ടിയിട്ടില്ല. അതുകൊണ്ട് രണ്ടാം തരംഗം വ്യാപിക്കാനുള്ള സാധ്യത ശക്തമാണ്. ഓക്‌സിജന്‍ ക്ഷാമം കാരണം മരണം വര്‍ധിക്കാനും സാധ്യതയുണ്ട്. ദില്ലിയില്‍ നിലവില്‍ വലിയ പ്രതിസന്ധിയാണ് ഉള്ളത്. പ്രധാനമന്ത്രിയും കോടതിയും ഇടപെട്ടതോടെ ഇത് പരിഹരിക്കപ്പെടുമെന്നാണ് സൂചന.
അതിനിടെ കേരളത്തിൽ 70 ലക്ഷം കൊവിഷീൽഡ് വാക്‌സിനും 30 ലക്ഷം കൊവാക്‌സിനും എത്തിക്കാൻ തീരുമാനമായി .. മേയിൽ 10 ലക്ഷം ഡോസ് വാങ്ങാനും ജൂലൈയോടെ മുഴുവൻ വാക്‌സിനും കേരളത്തിലെത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും യോഗം വിലയിരുത്തി.
കൂടുതൽ വാക്‌സിൻ വേണമെന്ന ആവശ്യം കേന്ദ്ര സർക്കാരിന് മുന്നിൽ അവതരിപ്പിച്ചിട്ടും അനുകൂല നിലപാട് ഉണ്ടാകാതെ വന്നതോടെയാണ് സ്വന്തം നിലയ്‌ക്ക് വാക്‌സിൻ വാങ്ങാൻ സർക്കാർ തീരുമാനിച്ചത്
https://www.facebook.com/Malayalivartha


























