ഗോവയിൽ ഏപ്രിൽ 29 മുതൽ മെയ് 3 വരെ ലോക്ക്ഡൗൺ; നിയന്ത്രങ്ങൾ ഇങ്ങനെ...

രാജ്യത്ത് കോവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് സ്വമേദയാൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കാനുംകേന്ദ്രം അനുമതി നൽകിയിരിക്കുന്നത് . ഇപ്പോഴിതാ ഗോവയില്‍ ലോക്ക് ഡൗണ്‍. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഗോവയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രില്‍ 29 വൈകുന്നേരം ഏഴു മണി മുതല്‍ മേയ് മൂന്ന് പുലര്‍ച്ചെ വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് അവശ്യ സര്‍വീസുകള്‍ക്കും നിര്‍മാണ പ്രവര്‍ത്തികള്‍ക്കും തടസമുണ്ടായിരിക്കില്ലെങ്കിലും പൊതുഗതാഗതം ഉണ്ടായിരിക്കില്ല. കാസിനോകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കില്ല. അവശ്യ സേവനങ്ങളുടെ ഗതാഗതം കണക്കാക്കി അതിര്‍ത്തികള്‍ അടയ്ക്കില്ലെന്നും പ്രമോദ് സാവന്ത് അറിയിച്ചു.
ആഴ്ച ചന്തകളും അടയ്ക്കണം. വ്യവസായ മേഖലയെ നിയണ്രത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്താക്കി. കോവിഡ് വാക്‌സിനേഷന്‍ സെന്ററുകള്‍ പഴയതുപോലെ തന്നെ പ്രവര്‍ത്തിക്കും.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 2,110കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 31മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 81,908പേര്‍ക്കാണ് ഗോവയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha


























