Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

4ജി ഉപഭോക്താക്കളുടെ എണ്ണം ഈ വർഷം 80 കോടി കടന്നേക്കും; നിയന്ത്രണങ്ങൾ അയയുന്നതോടെ തുടർപാദങ്ങളിൽ പ്രതീക്ഷിക്കുന്നത് സ്മാർട്ട്ഫോൺ വില്പനയിലും 4ജി ഉപഭോക്താക്കളുടെ എണ്ണത്തിലും മികച്ച വളർച്ചയെന്ന് ഗവേഷണ സ്ഥാപനമായ ക്രിസിൽ

28 APRIL 2021 04:35 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ 4ജി ഉപഭോക്താക്കളുടെ എണ്ണം നടപ്പു വർഷം 80 കോടി കടന്നേക്കും. കൊവിഡ് നിയന്ത്രണങ്ങളും വൻ നഗരങ്ങളിൽ നിന്ന് തൊഴിലാളികളുടെ കൊഴിഞ്ഞു പോക്കും മൂലം ഈ പാദത്തിൽ (ഏപ്രിൽ-ജൂൺ) സ്മാർട്ട്ഫോൺ വില്പന കുറയും. ഇത് 4ജി ഉപഭോക്താക്കളുടെ വർദ്ധനയ്ക്ക് തിരിച്ചടിയാകും.

എന്നാൽ, നിയന്ത്രണങ്ങൾ അയയുന്നതോടെ തുടർപാദങ്ങളിൽ പ്രതീക്ഷിക്കുന്നത് സ്മാർട്ട്ഫോൺ വില്പനയിലും 4ജി ഉപഭോക്താക്കളുടെ എണ്ണത്തിലും മികച്ച വളർച്ചയാണെന്ന് ഗവേഷണ സ്ഥാപനമായ ക്രിസിൽ അഭിപ്രായപ്പെട്ടു.

 

 

2019-20ൽ ഇന്ത്യയിലെ 4ജി ഉപഭോക്താക്കളുടെ എണ്ണം 64.5 കോടിയായിരുന്നു. 2020-21ൽ ഇത് 72 കോടിയിലേക്ക് ഉയർന്നിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. ഇതേ വളർച്ചാ നിരക്ക് വരും പാദങ്ങളിൽ തുടർന്നാൽ, നടപ്പു വർഷം ഉപഭോക്താക്കൾ 80-82 കോടിയിലെത്തും. ഭാരതി എയർടെല്ലും വൊഡാഫോൺ ഐഡിയയും (വീ) കൈവശമുള്ള 3ജി സ്‌പെക്‌ട്രങ്ങളും പുനഃക്രമീകരിച്ച് 4ജിയാക്കി മാറ്റിയിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

ഇന്റർകണക്ഷൻ യൂസേജ് നിരക്ക് (ഐ.യു.സി) നിറുത്തലാക്കിയതോടെ (കാൾ ചെയ്യപ്പെടുമ്പോൾ ഉപഭോക്താവിന്റെ കമ്പനി, കാൾ സ്വീകരിക്കുന്ന കമ്പനിക്ക് നൽകേണ്ട ഫീസ്) 2ജി., 3ജി സേവനങ്ങൾ കമ്പനികൾ അവസാനിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഇത്, ഈ ഉപഭോക്താക്കളെ 4ജിയേലേക്ക് ചേക്കേറാൻ നിർബന്ധിതരാക്കും. ഇതും, 4ജി ഉപഭോക്താക്കളുടെ എണ്ണം വർദ്ധിക്കാൻ വഴിയൊരുക്കും.

25-30 കോടിയോളം നോൺ-4ജി ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഡേറ്റാ (ഇന്റർനെറ്റ്) സൗകര്യമില്ലാത്ത ഫീച്ചർ ഫോണുകളാണ് ഇവർ ഉപയോഗിക്കുന്നത്. ഇവരിൽ നല്ലൊരു പങ്ക് 4ജിയിലേക്ക് മാറിയാൽ കമ്പനികളുടെ വരുമാനവും ഉയരും.

 

 

 

 

 

 

 

 

 

 

 

 

 

 

ഒ.ടി.ടി പ്ളാറ്റ്‌ഫോമുകൾക്ക് സ്വീകാര്യത ഏറുന്നതും 4ജിയുടെ സ്വീകാര്യത കൂട്ടുന്നു. അതേസമയം, നടപ്പുവർഷം താരിഫ് നിരക്കുകൾ കമ്പനികൾ കൂട്ടിയേക്കില്ലെന്നും ക്രിസിൽ അഭിപ്രായപ്പെടുകയുണ്ടായി.

സജീവ 4ജി ഉപഭോക്താക്കളുടെ എണ്ണത്തിൽ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും ഒപ്പത്തിനൊപ്പമാണെന്നും ക്രിസിൽ ചൂണ്ടിക്കാട്ടുന്നു. 33.7 ശതമാനം ഉപഭോക്തൃ വിഹിതവുമായി ജിയോയാണ് മുന്നിൽ. എയർടെല്ലിന്റെ വിഹിതം 33.6 ശതമാനമാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (11 minutes ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (25 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (39 minutes ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (54 minutes ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (1 hour ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (1 hour ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (1 hour ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (1 hour ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (2 hours ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (2 hours ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (2 hours ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (12 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (13 hours ago)

Malayali Vartha Recommends