Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

'നമ്മെ ഇന്ത്യക്കാരാക്കുന്ന സഹാനുഭൂതിയും തിരിച്ചുവരാനുള്ള പക്വതയും നാം പരസ്​പരം കാണിക്കണം. ജീവിതം വഴിമുട്ടിയ ഈ പ്രത്രിസന്ധിയില്‍ ഓരോരുത്തര്‍ക്കും ബാക്കിയുള്ളവനാണ്​ ഏറ്റവും വലിയ കരുത്ത്​. ചുറ്റും കനംതൂങ്ങി നില്‍ക്കുന്ന ഇരുട്ട്​ മാറ്റി ഒരുനാള്‍ നാം വെളിച്ചത്തിലേക്ക്​ വരും...' വികാരനിർഭരയായി പ്രിയങ്ക

28 APRIL 2021 04:48 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് നിരവധി പേരുടെ ജീവനെടുത്ത് കോവിഡ് ​മഹാദുരിതം തീര്‍ക്കുകയാണെങ്കിലും പ്രതീക്ഷ കൈവിടരുതെന്നും ഈ പ്രതിസന്ധിയെയും നാം അതിജീവിക്കുമെന്നും പ്രാര്‍ഥിച്ച്‌​ കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധിയുടെ വികാര നിര്‍ഭരമായ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്​.

ഭരണകൂടം ജനങ്ങള്‍ക്കു വേണ്ടത്​ ചെയ്​തുകൊടുക്കുന്നതില്‍ ദയനീയ പരാജയമാവുകയും ഉത്തരവാദിത്വത്തില്‍ നിന്ന്​ ഒഴിഞ്ഞുമാറുകയും​ ചെയ്​തിട്ടുണ്ടെങ്കിലും നാം അതിജീവിക്കുക ത​ന്നെ ചെയ്യുമെന്ന്​ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച സ​ന്ദേശത്തില്‍ പ്രിയങ്ക പറയുന്നു.


കുറിപ്പ് ഇങ്ങനെ;

‘ഹൃദയം തകര്‍ന്നാണിത്​ കുറിക്കുന്നത്​. കഴിഞ്ഞ ആഴ്​ചകളില്‍ പലര്‍ക്കും ഉറ്റവരെ നഷ്​ടമായി. അതിലേറെ പേര്‍ ജീവനുവേണ്ടി പൊരുതുന്നു​. എന്തുസംഭവിക്കുമെന്നറിയാതെ കുറെയാളുകള്‍ വീടുകളില്‍ രോഗവുമായി മല്ലിടുന്നു. ഈ ഭീകരത തലക്കുമുകളില്‍ വന്നുപതിക്കാതെ ഒരാള്‍ പോലുമുണ്ടാകില്ല നമ്മളില്‍. രാജ്യത്തുടനീളം ജനം ഇറ്റു ശ്വാസത്തിനായി പാടുപെടുന്നു. ആതുര ശുശ്രൂഷക്കും ജീവന്‍ രക്ഷിക്കാന്‍ ഒരു ഡോസ്​ മരുന്നിനും വേണ്ടി പ്രയാസപ്പെടുന്നു. ഇതുപോലൊരു പ്രതിസന്ധി ഘട്ടത്തില്‍ ഭരണകൂടം ഉത്തരവാദിത്വ നിര്‍വഹണത്തില്‍നിന്നും നേതൃത്വത്തില്‍നിന്നും ഇങ്ങനെ ഒഴിഞ്ഞുമാറി നില്‍ക്കുമെന്ന്​ എതിരാളികള്‍ പോലും കരുതിയിട്ടുണ്ടാകില്ല. ഇനിയെങ്കിലും അവര്‍ മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ വേണ്ടത്​ ചെയ്യുമെന്ന്​ നമുക്ക്​ പ്രത്യാശിക്കാം”- പ്രിയങ്ക കുറിച്ചു.

എങ്കിലും മനുഷ്യര്‍ പരസ്​പരം സഹായവുമായി എത്തി വെല്ലുവിളി ഏറ്റെടുത്തതായി പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘മുമ്ബും വലിയ വേദനയും പ്രയാസങ്ങളും പലത്​ നാട്​ കണ്ടതാണ്​. ചുഴിലക്കാറ്റുകളും പട്ടിണിയും വലിയ ഭൂചലനങ്ങളും വെള്ളപ്പൊക്കങ്ങളും നാം അതിജീവിച്ചു. ദുരിത പര്‍വങ്ങളില്‍ നിങ്ങളെയും എന്നെയും പോലുള്ള സാധാരണക്കാര്‍ മുന്നോട്ടു​വന്നിട്ടുണ്ട്​. മനുഷ്യത്വം ഒരിക്കലും നമുക്കുമുമ്ബില്‍ പരാജയപ്പെട്ടിട്ടില്ല”- കുറിപ്പില്‍ പറയുന്നു .

ഓരോ ഗ്രാമത്തിലും ജില്ലയിലും പട്ടണത്തിലും പിന്നെ മറ്റിടങ്ങളിലും നിരവധി സംഘടനകളും വ്യക്​തികളും ദുരന്തമുഖത്ത്​ സഹായ ഹസ്​തവുമായി എത്തുന്നുണ്ട്​. ഈ അടിസ്​ഥാന നന്മ ഇപ്പോഴും​ നിലനില്‍ക്കുന്നു. പരിധികളില്‍ തളക്കാനാകാത്ത ധീരതയോടെ ഈ നിസ്സഹായ​തയോടും ഭീതിയോടും പൊരുതി നില്‍ക്കുകയെന്ന വെല്ലുവിളിയാണ്​ നമുക്കു മുന്നില്‍. ഈ പോരാട്ടത്തില്‍ ജാതിയും ജാതിയും വര്‍ഗവും മറ്റു വിവേചനങ്ങളും മറന്ന്​ നാം ഒന്നാകണം, വൈറസ്​ അവയെ വേര്‍തിരിച്ചുകാണാറില്ല”.

നമ്മെ ഇന്ത്യക്കാരാക്കുന്ന സഹാനുഭൂതിയും തിരിച്ചുവരാനുള്ള പക്വതയും നാം പരസ്​പരം കാണിക്കണം. ജീവിതം വഴിമുട്ടിയ ഈ പ്രത്രിസന്ധിയില്‍ ഓരോരുത്തര്‍ക്കും ബാക്കിയുള്ളവനാണ്​ ഏറ്റവും വലിയ കരുത്ത്​. ചുറ്റും കനംതൂങ്ങി നില്‍ക്കുന്ന ഇരുട്ട്​ മാറ്റി ഒരുനാള്‍ നാം വെളിച്ചത്തിലേക്ക്​ വരും”- പ്രിയങ്ക കൂട്ടിച്ചേര്‍ത്തു .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (11 minutes ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (25 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (39 minutes ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (54 minutes ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (1 hour ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (1 hour ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (1 hour ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (1 hour ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (2 hours ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (2 hours ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (2 hours ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (12 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (13 hours ago)

Malayali Vartha Recommends