രാഹുല്‍ ഗാന്ധിയും റോബര്‍ട്ട് വാദ്രയും തന്റെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ടെന്ന് ലളിത് മോഡി വെളിപ്പെടുത്തല്‍, നിഷേധിച്ച് രാഹുല്‍

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോഹദരീ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും തന്‍െ ആതിഥ്യം സ്വീകരിച്ചിട്ടുണ്ടെന്ന് മുന്‍ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോഡി വെളിപ്പെടുത്തി. എന്നാല്‍ മോഡി കള്ളം പറയുകയാണെന്നും ഗാന്ധി കുടുംബത്തിലെ ആരും ലളിത് മോദിയുടെ ആഥിത്യം സ്വീകരിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അറിയിച്ചു.
തന്റെ ആതിഥേയത്വം സ്വീകരിച്ചത് കോണ്‍ഗ്രസ് ഹൈക്കമാന്റനെ അറിയിച്ചിട്ടായിരുന്നോ എന്ന് രാഹുല്‍ വ്യക്തമാക്കണമെന്നും മോഡി ട്വിറ്ററൂലൂടെ ആവശ്യപ്പെട്ടു. ഐ.പി.എല്‍ മത്സരം കാണാനെത്തിയ രാഹുലും വാദ്രയും കമ്മീഷണറായ തനിക്ക് അനുവദിച്ച പ്രത്യേക ബോക്‌സില്‍ ഇരിക്കുന്ന ഫോട്ടോ ട്വിറ്ററിലൂടെ പുറത്തുവിട്ടുകൊണ്ടാണ് മോഡി ഇരുവരെയും വിവാദത്തിലേക്ക് കൊണ്ടുവന്നത്. പ്രിയങ്കാ ഗാന്ധിയെയും വരുണ്‍ ഗാന്ധിയെയും കഴിഞ്ഞ ദിവസം വിവാദത്തില്‍ പങ്കാളികളാക്കിയതിന് പിന്നലെയാണ് മോഡി രാഹുലിനെതിരേയും വെളിപ്പെടുത്തലുമായി ശനിയാഴ്ച രംഗത്തെത്തിയത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്കയും ഭര്‍ത്താവ് വാദ്രയും കഴിഞ്ഞ വര്‍ഷം ലണ്ടനിലെ ഒരു റസ്റ്റാറന്റില്‍ വെച്ച് താനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നായിരുന്നു മോഡിയുടെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസുമായി പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനായി വരുണ്‍ ഗാന്ധി ശ്രമിച്ചു എന്ന് വ്യക്തമാക്കി മോഡി ട്വീറ്റ് ചെയ്യുകയുണ്ടായി.
വര്‍ഷങ്ങള്‍ക്ക് മുന്പ് വരുണ്‍ ഗാന്ധി തന്റെ ലണ്ടനിലെ വീട്ടിലേക്ക് വന്നിരുന്നെന്നും തന്റെ അമ്മായി (കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി)യുടെ സഹായത്തോടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നും പറഞ്ഞിരുന്നെന്നുമാണ് മോഡി വ്യക്തമാക്കിയത്.
അതേസമയം, രാഹുലിനെതിരായ മോഡിയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് തള്ളി. വലിയ മോദി(നരേന്ദ്ര മോദി)യെ സഹായിക്കാനാണ് ചെറിയ മോഡി ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പ്രതികരിച്ചു. ക്രിക്കറ്റ് കളി കാണാന്‍ ഗ്യാലറിയില്‍ ഇരിക്കുന്നതെ തെറ്റാണോ എന്നും മാക്കന്‍ ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























