'എന്ത്, ത്സാന്‍സിറാണിക്കും ജോലിയില്ലെന്നോ'; കങ്കണ റണാവത്തിനെ ട്രോളി അഭിഭാഷകൻ പ്രശാന്ത്ഭൂഷന്

ജോലിയില്ലാത്തതിനാല്‍ കഴിഞ്ഞ വര്ഷത്തേതിനെ അപേക്ഷിച്ച് പകുതി നികുതി മാത്രമാണ് ഇത്തവണ നല്‍കാനുള്ളതെന്ന നടി കങ്കണ റണാവത്തിന്റെ പ്രസ്താവനയെ പരിഹസിച്ച് അഭിഭാഷകൻ പ്രശാന്ത്ഭൂഷന്. 'എന്ത്, ത്സാന്‍സിറാണിക്കും ജോലിയില്ലെന്നോ'എന്നാണ് ഒറ്റവരി ട്വീറ്റിലൂടെ പ്രശാന്ത് ഭൂഷന്‍ ചോദിച്ചിരിക്കുന്നത്. കങ്കണയുടെ പ്രസ്താവനയെകുറിച്ചുള്ള വാര്‍ത്തയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ആയിരക്കണക്കിന് റീ ട്വീറ്റ് ആണ് പോസ്റ്റിന് ലഭിച്ചത്.
താന്‍ നികുതി അടക്കാന്‍ വൈകിയതായും ആദ്യമായാണ് ഇങ്ങിനെ സംഭവിക്കുന്നതെന്നും കങ്കണ ഇന്സ്റ്റഗ്രാം കുറിപ്പില്‍ പറഞ്ഞിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അടയ്ക്കാന് വൈകിയതിനാല്‍ സര്‍ക്കാര്‍ ഇതിന് പലിശ ഈടാക്കാന്‍ പോകുകയാണെന്നും എങ്കിലും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്നും നടി പറയുന്നു.
https://www.facebook.com/Malayalivartha