അയല്‍വാസിക്ക് \'ഫ്‌ളൈങ് കിസ്സ്\' കൊടുത്ത ഭാര്യയെ പൂജാരി കത്രികയ്ക്ക് കുത്തിക്കൊന്നു

അയല്‍വാസിയായ പയ്യന് \'ഫ്‌ളൈയിങ് കിസ്സ്\' കൊടുത്ത ഭാര്യയെ പൂജാരി കത്രികകൊണ്ട് കുത്തിക്കൊന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ജൂണ്‍ 25നാണ് സംഭവം. സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് 15 ദിവസത്തിനുശേഷം പ്രതിയെ അറസ്റ്റു ചെയ്തു.
കൊലപാതകവുമായി ബന്ധപ്പെട്ട് ശിവ പ്രകാശ് എന്ന പൂജാരിയാണ് അറസ്റ്റിലായത്. മോഷണശ്രമത്തിനിടെ തന്റെ ഭാര്യ സാഥ്‌ന കഴിഞ്ഞ ദിവസം വീട്ടില്‍ കൊല്ലപ്പെട്ടതായി ഇയാള്‍ തന്നെയാണ് പോലീസിനെയും ബന്ധുക്കളെയും അറിയിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കൊലപാതകി ഭര്‍ത്താവ് തന്നെയാണെന്നുള്ള സൂചനകള്‍ ആദ്യം ലഭിച്ചിരുന്നില്ല.
ഇയാളുടെ വീട്ടില്‍ മോഷണം നടന്നതിന്റെയോ, ആരെങ്കിലും വീട്ടില്‍ അതിക്രമിച്ച് കടന്നതിന്റെയോ യാതൊരു തെളിവും പോലീസിന് കണ്ടെത്താനാകാത്തതും ശിവപ്രകാശിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങളുമാണ് പോലീസിന് സംശയം ജനിപ്പിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ശിവ പ്രകാശ് കുറ്റം സമ്മതിക്കുകയായിരുന്നു.
അയല്‍വീട്ടിലെ കൗമാരക്കാരനായ പയ്യന് ഭാര്യ \'ഫ്‌ളൈയിങ് കിസ്സ്\' കൊടുക്കുന്നത് താന്‍ കാണാനിടയായതായി ഇയാള്‍ പോലീസിന് മൊഴി നല്‍കി. ഭാര്യയുമായി അവിഹിത ബന്ധമുണ്ടോയെന്ന് താന്‍ കൗമാരക്കാരനോട് ചോദിച്ചത് ഭാര്യ എതിര്‍ത്തിരുന്നതായും പ്രകാശ് പറയുന്നു. ഇതിനെത്തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടതായും ഒടുവില്‍ കയ്യില്‍ കിട്ടിയ കത്രിക ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രകാശ് പോലീസിനോട് സമ്മതിച്ചു. കൊലപാതകം ആസൂത്രിതമായിരുന്നുവെന്നുള്ള തെളിവുകളും പോലീസിന് ലഭിച്ചു. കൊലപാതകത്തിന് മൂന്നു മണിക്കൂര്‍ മുമ്പ് പ്രകാശ് മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























