ഹൈദരാബാദിലെ ഗോദാവരി പുഷ്‌കരം മേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചു

ഹൈദരാബാദ് ആന്ധ്രാപ്രദേശിലെ ഗോദാവരി പുഷ്‌കരം മേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
കുംഭമേളയ്ക്കു സമാനമായ ഉത്സവമാണ് ഗോദാവരി നദീതീരത്തു നടക്കുന്ന ഗോദാവരി പുഷ്‌കരം മേള. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉത്സവമാണിത്. 12 ദിവസം നീണ്ടുനില്‍ക്കുന്ന മേളയ്ക്ക് ഇന്നാണു തുടക്കമായത്. കോടിക്കണക്കിനു ഭക്തരാണ് മേളയില്‍ പങ്കെടുക്കാന്‍ എത്തുന്നത്.
ഗോദാവരി നദിയിലെ സ്‌നാനമാണു പ്രധാന ചടങ്ങ്. ഗോദാവരിയില്‍ ഈ ദിവസങ്ങളില്‍ മുങ്ങിക്കുളിക്കുന്നത് ഗംഗയിലെ സ്‌നാനത്തിനു സമാനമായാണു വിശ്വാസികള്‍ കരുതുന്നത്. 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന \'മഹാ പുഷ്‌കരം\' കൂടിയാണ് ഇത്തവണത്തെ ഉത്സവം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























