ആന്ധ്രയില്‍ പുഷ്‌കരമേളക്കിടെ തിക്കിലും തിരിക്കിലും പെട്ട് 14 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ആന്ധ്രപ്രദേശിലെ ഗോദാവരി പുഷ്‌കരലു മേളക്കിടെ തിക്കിലും തിരിക്കിലും പെട്ട് പതിനാല് മരണം. നിരവധിപേര്‍ക്ക് പരിക്ക്. നദികളെ പൂജിക്കുന്ന മഹാപുഷ്‌കരുലു മേളക്കിടെയാണ് ദുരന്തമുണ്ടായത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
144 വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കപ്പെടുന്ന \'മഹാപുഷ്‌കരുലു\' ആന്ധ്രയിലെ ഹിന്ദുമത വിശ്വാസികള്‍ പവിത്രമായാണ് കരുതുന്നത്. ഇതിന്റെ ചെറിയ പതിപ്പായ പുഷ്‌കരുലു 12 വര്‍ഷം കൂടുമ്പോള്‍ ആഘോഷിക്കാറുണ്ട്. തെലങ്കാന, ആന്ധപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമായി വലിയ ജനക്കൂട്ടം രാവിലെ മുതല്‍ ഇവിടെ തടിച്ചുകൂടിയിരുന്നു. ചടങ്ങുകള്‍ നടക്കുമ്പോള്‍ ഗോദാവരി നദിയില്‍ കുളിക്കുന്നത് പുണ്യമായാണ് കണക്കാക്കുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു എന്നിവര്‍ രാവിലെ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയിരുന്നു.
പുഷ്‌കരുലു മേളക്കിടെ ദുരന്തങ്ങള്‍ ഉണ്ടാകുക പതിവാണെങ്കിലും ഇത്തവണ നാസിക്കില്‍ വെച്ച് നടക്കുന്ന മേളക്കിടെ ദുരന്തങ്ങളുണ്ടാകാതിരിക്കാന്‍ അധികൃതര്‍ പ്രത്യേക മുന്‍കരുതലുകള്‍ എടുത്തിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലുമധികം ജനങ്ങള്‍ എത്തിയതാകാം ദുരന്തകാരണമെന്നറിയുന്നു. ആന്ധ്രയില്‍ പുഷ്‌കരമേളക്കിടെ തിക്കിലും തിരിക്കിലും പെട്ട് 14 മരണം, നിരവധി പേര്‍ക്ക് പരിക്ക്
ആന്ധ്രപ്രദേശിലെ ഗോദാവരി പുഷ്‌കരലു മേളക്കിടെ തിക്കിലും തിരിക്കിലും പെട്ട് പതിനാല് മരണം. നിരവധിപേര്‍ക്ക് പരിക്ക്. നദികളെ പൂജിക്കുന്ന മഹാപുഷ്‌കരുലു മേളക്കിടെയാണ് ദുരന്തമുണ്ടായത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
144 വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കപ്പെടുന്ന \'മഹാപുഷ്‌കരുലു\' ആന്ധ്രയിലെ ഹിന്ദുമത വിശ്വാസികള്‍ പവിത്രമായാണ് കരുതുന്നത്. ഇതിന്റെ ചെറിയ പതിപ്പായ പുഷ്‌കരുലു 12 വര്‍ഷം കൂടുമ്പോള്‍ ആഘോഷിക്കാറുണ്ട്. തെലങ്കാന, ആന്ധപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമായി വലിയ ജനക്കൂട്ടം രാവിലെ മുതല്‍ ഇവിടെ തടിച്ചുകൂടിയിരുന്നു. ചടങ്ങുകള്‍ നടക്കുമ്പോള്‍ ഗോദാവരി നദിയില്‍ കുളിക്കുന്നത് പുണ്യമായാണ് കണക്കാക്കുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു എന്നിവര്‍ രാവിലെ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയിരുന്നു.
പുഷ്‌കരുലു മേളക്കിടെ ദുരന്തങ്ങള്‍ ഉണ്ടാകുക പതിവാണെങ്കിലും ഇത്തവണ നാസിക്കില്‍ വെച്ച് നടക്കുന്ന മേളക്കിടെ ദുരന്തങ്ങളുണ്ടാകാതിരിക്കാന്‍ അധികൃതര്‍ പ്രത്യേക മുന്‍കരുതലുകള്‍ എടുത്തിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലുമധികം ജനങ്ങള്‍ എത്തിയതാകാം ദുരന്തകാരണമെന്നറിയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha