Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുരന്തം വിതറിയ ഭക്തി; ആന്ധ്രയില്‍ മഹാ ഗോദാവരി പുഷ്‌കരം മേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 27 മരണം

14 JULY 2015 03:20 PM IST
മലയാളി വാര്‍ത്ത.

ഭക്തി ദുരന്തത്തിന് വഴിമാറിയപ്പോള്‍ ചുറ്റും ശവങ്ങള്‍ മാത്രം. മരിച്ചവരില്‍ ഭൂരിപക്ഷം പേരും സ്ത്രീകള്‍. നദികളെ ആരാധിക്കുന്ന ഗോദാവരി പുഷ്‌കരലു മേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 27 പേര്‍ മരിച്ചു. മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്നാണു സൂചന.
ആന്ധ്രാപ്രദേശില്‍ 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാപുഷ്‌കരം ചടങ്ങിനിടെയാണ് അപകടം. മേളയ്ക്കായി കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. നദികളെ ആരാധിക്കുന്ന ഈ ഉത്സവത്തിന്റെ ചെറുരൂപമായ പുഷ്‌കരലു മേള 12 വര്‍ഷത്തിലൊരിക്കല്‍ നടക്കാറുണ്ട്.
സ്‌നാനം ചെയ്യുന്നതിനായി തീര്‍ത്ഥാടകര്‍ കൂട്ടമായി ഗോദാവരി നദി തീരത്തെ പ്രവേശന കവാടത്തിലേക്ക് വന്നപ്പോഴാണ് അപകടമുണ്ടായത്. ഗോദാവരിയെ പൂജിക്കുന്ന ചടങ്ങിനിടെ കൊട്ടഗുമ്മം പുഷ്‌കര്‍ കവാടത്തിലാണ് അപകടമുണ്ടായത്.
ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെലങ്കാനാ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും രാവിലെ തന്നെ ഇവിടെയെത്തി ആചാരത്തിന്റെ ഭാഗമായി ഗോദാവരിയില്‍ മുങ്ങിക്കുളിച്ചിരുന്നു. തിക്കും തിരക്കും കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നതായി ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു.
12 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തില്‍ ഒരു കോടിയോളം തീര്‍ത്ഥാടകരാണ് പങ്കെടുക്കുന്നത്. ദക്ഷിണേന്ത്യയിലെ കുംഭമേളയായാണ് ഈ ഉത്സവത്തെ വിശേഷിപ്പിക്കുന്നത്. ഗോദാവരിയില്‍ ഈ ദിവസങ്ങളില്‍ മുങ്ങിക്കുളിക്കുന്നത് ഗംഗയിലെ സ്‌നാനത്തിനു സമാനമായാണു വിശ്വാസികള്‍ കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (4 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (4 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (4 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (4 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (5 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (5 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (5 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (5 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (5 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (5 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (6 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (6 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (6 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (6 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (6 hours ago)

Malayali Vartha Recommends