മുംബൈ സ്‌ഫോടനകേസ്: സുപ്രീംകോടതി ഹര്‍ജി തള്ളിയാല്‍ യാക്കൂബ് മേമനെ ജൂലായ് 30ന് തൂക്കിലേറ്റുമെന്ന് റിപ്പോര്‍ട്ട്

1993ലെ മുംബയ് സ്‌ഫോടന കേസുകളിലെ പ്രതി യാക്കൂബ് മേമന്‍, തന്റെ വധശിക്ഷ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയാല്‍ അയാളെ ജൂലായ് 30ന് തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. 250 പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടന കേസില്‍ മേമന്‍ നല്‍കിയ ദയാര്‍ഹര്‍ജി രാഷ്ട്രപതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് മേമന്‍ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയിലെ വിധി പ്രതികൂലമാണെങ്കില്‍ 30ന് മേമനെ തൂക്കിലേറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. ശിക്ഷ നടപ്പാവുകയാണെങ്കില്‍ മുംബയ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യ വധശിക്ഷയാവുമിത്.
മുംബയ് സ്‌ഫോടന കേസില്‍ ഗൂഢാലോചന കുറ്റത്തിന് 2007ല്‍ അറസ്റ്റിലായ യാക്കൂബ് മേമനെ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. മേമന്റെ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് മുംബൈയിലെ തീവ്രവാദ വിരുദ്ധ കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. നാഗപൂര്‍ ജയിലില്‍ തൂക്കിലേറ്റുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്. മാത്രമല്ല, മേമനെ തൂക്കിലേറ്റുന്നതിനുള്ള തീയതിക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അംഗീകാരവും നല്‍കിയിട്ടുണ്ട്.
ഈ വര്‍ഷം ആദ്യമാണ് മേമന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത്. തുടര്‍ന്ന് വധശിക്ഷയ്ക്കുള്ള തീയതി തീരുമാനിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. വധശിക്ഷയ്‌ക്കെതിരായ മേമന്റെ പുന:പരിശോധനാ ഹര്‍ജി ഏപ്രില്‍ ഒമ്പതിനാണ് സുപ്രീംകോടതി തള്ളിയത്. തുടര്‍ന്നാണ് മേമന്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ജൂലായ് 21ന് ഹര്‍ജി സുപ്രീംകോടതി ഇത് പരിഗണിക്കുന്നുണ്ട്. മേമന്റെ വധശിക്ഷ നേരത്തെ സുപ്രീംകോടതി ശരിവച്ചിരുന്നു. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനാല്‍, പുന:പരിശോധനാ ഹര്‍ജിയും സുപ്രീംകോടതി തള്ളാനാണ് സാധ്യത.
അധോലോക നായകന്‍ ടൈഗര്‍ മേമന്‍ എന്നറിയപ്പെടുന്ന ഇബ്രാഹിം മുഷ്താഖ് മേമന്റെ സഹോദരനാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന യാക്കൂബ് മേമന്‍. 1993 മാര്‍ച്ച് 12ന് ബോംബെയിലുണ്ടായ സ്‌ഫോടന പരമ്പരകളില്‍ 257 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സി.ബി.ഐ അന്വേഷിച്ച കേസിലെ മുഖ്യപ്രതിയായ ടൈഗര്‍ മേമന്‍ ഇപ്പോഴും ഒളിവിലാണ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























