രാഷ്ട്രപതിയുടെ ഇഫ്താറില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കില്ല

രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നില്‍ ഈ വര്‍ഷവും പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കില്ല. ഇന്നാണ് രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന്. കഴിഞ്ഞ വര്‍ഷവും മോദി രാഷ്ട്രപതിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നില്ല. മുസ്‌ലിം വിഭാഗത്തോടുള്ള മോഡിയുടെ എതിര്‍പ്പാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഇന്ന് വൈകീട്ട് മോഡി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കാണുന്നതിനാലാണ് മോഡി ഇഫ്താറില്‍ പങ്കെടുക്കാടുക്കാത്തത.്
എന്നാല്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എട്ടില്‍ അഞ്ചും ഭരിക്കുന്നത് കോണ്‍ഗ്രസാണ്. രാഷ്ട്രപതി സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുന്നതിനായി യോഗം മാറ്റിവയ്ക്കണെന്ന് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയോട് അപേക്ഷിച്ചതായണ് സൂചന. അതേസമയം, അടിയന്തര പ്രാധാന്യമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചതെന്നാണ് പ്രധാനമന്ത്രിയുെട ഓഫീസില്‍ നിന്നുള്ള വിശദീകരണം.
കഴിഞ്ഞ വര്‍ഷം നടന്ന ഇഫ്താര്‍ വിരുന്നിലും മോദി ഉള്‍പ്പെടെയുള്ള നിരവധി മന്ത്രിമാര്‍ പങ്കെടുത്തിരുന്നില്ല. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പരിപാടിയില്‍ പങ്കെടുത്തിരുന്നു. വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മോഡി മുംബൈയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിലായിരുന്നുവെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























