Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്


സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും.... ഇന്ന് ഏഴ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത... വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും വർദ്ധിക്കുന്നു

മിസ്സിംഗ് കേസില്‍ കുടുങ്ങിയത് ബാലപീഡകനായ പരമ്പര കൊലയാളി

19 JULY 2015 12:59 PM IST
മലയാളി വാര്‍ത്ത.

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു കൊലപാതക പരമ്പര കൂടി പുറത്ത്. ഡല്‍ഹിയില്‍ ആറു വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ പോലീസ് പിടികൂടിയത് കുട്ടികളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുന്ന പരമ്പര കൊലയാളിയെ. ഡല്‍ഹി പോലീസ് പിടികൂടിയ രവീന്ദ്രകുമാര്‍ എന്ന യുവാവാണ് ഈ ക്രൂരത നടത്തിയിരുന്നത്. 2009 മുതല്‍ 2015 വരെ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിങ്ങനെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി 15 ലധികം കുട്ടികളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതായി ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി.
2006 ലെ നിതാരി കൂട്ടക്കൊലയെ അനുസ്മരിപ്പിക്കുന്നതാണ് സംഭവം. ബസ് കഌനറായ രവീന്ദ്രകുമാര്‍ കുട്ടികളെ മിഠായി നല്‍കി പ്രലോഭിപ്പിച്ചാണ് തട്ടിക്കൊണ്ടു പോയിരുന്നത്. അതിന് ശേഷം ബലാത്സംഗത്തിന് ഇരയാക്കുമെന്ന് പോലീസ് പറഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുന്നയാളുടെ കഥ പറഞ്ഞ മാ എന്ന സിനിമയിലെ രംഗങ്ങളാണ് തനിക്ക് ഇക്കാര്യം ചെയ്യാന്‍ പ്രചോദനമായതെന്ന് ഇയാള്‍ പറഞ്ഞു. ആറു വയസ്സുകാരിയെ കാണാതെപോയ സംഭവത്തിലാണ് പിടിയിലായതെങ്കിലും രവീന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ ഉത്തരം കിട്ടാതിരുന്ന അഞ്ച് \'കാണ്മാനില്ല\' കേസുകളാണ് ചുരുളഴിഞ്ഞത്.
ഇതോടെ ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും പോലീസുമായി ഡല്‍ഹി പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. മാ സിനിമയിലെ നായകനെ അനുകരിക്കുകയായിരുന്നു കുമാര്‍ ചെയ്തത്. സിനിമ കണ്ട് മാസങ്ങള്‍ക്കകം തന്നെ തന്റെ ആദ്യ ഇരയെ ഇയാള്‍ കൊലപ്പെടുത്തി. ഒരു ആണ്‍കുട്ടിയായിരുന്നു ആദ്യ ഇര. ഇതിന് പിന്നാലെ അഞ്ചു വര്‍ഷങ്ങള്‍ ഇയാള്‍ യുപിയ്ക്കും ഹരിയാനയ്ക്കും കടുത്ത ഭീതിയായി വളര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇയാള്‍ ബാലപീഡനത്തിന് അറസ്റ്റിലായിരുന്നെങ്കിലും പിന്നീട് ജാമ്യം നേടി പുറത്ത് പോയി.
ഈ ജൂലൈ 14 ന് ബഗുംപൂരില്‍ നിന്നും ആറു വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ ഉപേക്ഷിച്ച ഒരു െ്രെഡവിംഗ് ലൈസന്‍സാണ് രവീന്ദ്രകുമാറിനെ കുടുക്കിയത്. പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തെരച്ചില്‍ രവീന്ദ്രകുമാര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള ഒരു പണിതീരാത്ത കെട്ടിടത്തിലേക്ക് ഡിസിപി വിക്രംസിംഗിനെയും സംഘത്തെയും നയിക്കുകയും ഇവിടെനിന്നും ഏതാനും പേപ്പറും ഒരു െ്രെഡവിംഗ് ലൈസന്‍സ് കിട്ടുകയുമായിരുന്നു. തുടര്‍ന്ന് ലൈസന്‍സിന്റെ ഉടമയായ സണ്ണി എന്നയാളെ തേടി എത്തിയ പോലീസ് ഇയാളെ ആശുപത്രിയില്‍ കണ്ടെത്തുകയുമായിരുന്നു.
തന്റെ കൂട്ടുകാരന്‍ രവീന്ദ്രകുമാറും സഹോദരന്‍ സുനിലും മറ്റൊരു കുട്ടിയും ചേര്‍ന്ന് തന്നെ ആക്രമിച്ച് ബൈക്കും മൊബൈല്‍ഫോണും മറ്റു ചില വസ്തുക്കളുമായി കടന്നതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇവിടെ നിന്നും പോലീസ് നടത്തിയ അന്വേഷണമാണ് രവീന്ദ്രകുമാറിനെ കുടുക്കിയത്. നേരത്തേ തന്റെ ഇരകളെ കുമാര്‍ കണ്ടെത്തിയിരുന്നത് പിതാവിനൊപ്പം പഌബിംഗ് ജോലി ചെയ്യാന്‍ തുടങ്ങിയപ്പോഴാണ്. രാജ്യത്ത് കുട്ടികള്‍ക്ക് നേരെയുള്ള അക്രമം പെരുകിയതായി അടുത്തിടെയാണ് എന്‍ജിഒ സേവ് ദി ചില്‍ഡ്രന്‍ മുന്നറിയിപ്പ് നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (8 minutes ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (39 minutes ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (2 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (2 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (2 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (3 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (3 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (3 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (3 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (3 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (3 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (4 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (5 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (5 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (5 hours ago)

Malayali Vartha Recommends