കൈയ്യില്‍ കാശില്ലെങ്കില്‍ കുടിവെള്ളവുമില്ല, എസി കോച്ചുകളിലെ കമ്പിളി പുതപ്പിനും ചാര്‍ജ് ഈടാക്കാന്‍ തീരുമാനം

ട്രെയിന്‍ യാത്ര ചെയ്യുമ്പോള്‍ ഇനി മുതല്‍ ഒരു കുപ്പി വെള്ളം എപ്പോഴും കരുതിയിരിക്കണം. ഓസിന് വെള്ളം കുടിക്കാമെന്ന് കരുതേണ്ട. പൈസ കൊടുത്താല്‍ മാത്രമേ ഇനി മുതല്‍ വെള്ളം കിട്ടുകയുള്ളൂ. താമസിക്കാതെ തന്നെ റെയില്‍വെ സ്‌റ്റേഷനുകളില്‍ ഇപ്പോഴുള്ള കുടിവെള്ള വിതരണം സംവിധാനങ്ങള്‍ പുനസ്ഥാപിക്കും. ശുദ്ധജലം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായാണു വാട്ടര്‍ വെന്‍ഡിങ് മെഷീന്‍ പദ്ധതി നടപ്പാക്കുന്നത്.
ഒരു സ്‌റ്റേഷനില്‍ ഏറ്റവും കുറഞ്ഞത് ഒരു വെന്‍ഡിംഗ് മെഷീന്‍ എന്നതാണ് ഇപ്പോള്‍ വിഭാവനം ചെയ്യുന്ന പദ്ധതി. എന്നാല്‍, വലിയ സ്‌റ്റേഷനുകളില്‍ ഒരു വെന്‍ഡിംഗ് മെഷീന്‍ പര്യാപ്തമാവില്ല. അങ്ങനെയുള്ള സ്‌റ്റേഷനുകളില്‍ ആവശ്യാനുസരണം മെഷീന്‍ സ്ഥാപിക്കുമെന്നാണ് അറിയുന്നത്. ഇതൊന്നും കൂടാതെ കമ്പിളി പുതപ്പിനും തലയിണയ്ക്കും ചാര്‍ജ് ഈടാക്കാനുള്ള ആലോചനയും റെയില്‍വേ നടത്തുന്നതായാണ് അറിയുന്നത്. റെയില്‍വെ യാത്രക്കാര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വെയാണ് ഇത്തരത്തിലൊരു നീക്കം നടക്കുന്നുണ്ടെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
സര്‍വേയിലെ ചോദ്യാവലിയുടെ അവസാന ഭാഗത്ത് എത്ര വില നല്‍കി \'ഉപയോഗിച്ച് ഉപേക്ഷിക്കാവുന്ന\' (ഡിസ്‌പോസിബിള്‍) പുതപ്പും വിരിയും വാങ്ങാം എന്ന ചോദ്യം ചേര്‍ത്തിട്ടുണ്ട് അറുപതു രൂപ മുതല്‍ 150 രൂപ വരെ ഈടാക്കിയാല്‍ കുഴപ്പമുണ്ടോ എന്നും ചോദ്യവും സര്‍വെ ക്വസ്റ്റനേയറിലുണ്ടായിരുന്നു. നിലവില്‍ കമ്പിളി പുതപ്പും തലയിണയും റെയില്‍വെ സൗജന്യമായാണ് നല്‍കുന്നത്.
എസി ക്ലാസുകളിലെ യാത്രക്കാര്‍ക്കു പുതപ്പ്, കമ്പിളി, തലയണ, ടൗവല്‍ എന്നിവ റയില്‍വേ സൗജന്യമായാണ് ഇപ്പോള്‍ നല്‍കുന്നത്. എന്നാല്‍ ഇവയുടെ ശുചിത്വം സംബന്ധിച്ച് പലപ്പോഴും പരാതികള്‍ ഉയരാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിപ്രായ സര്‍വേ നടത്തിയതെന്നാണ് സൂചന. സര്‍വേഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നാണു റയില്‍വേ പറയുന്നത്. അധിക തുക നല്‍കാന്‍ തയാറെന്നു കൂടുതല്‍പ്പേര്‍ പറഞ്ഞാല്‍, ട്രെയിന്‍ യാത്രയുടെ ചെലവേറും. പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി ട്രെയിനില്‍ കെഎഫ്‌സി ഫുഡ്‌ചെയിനില്‍നിന്നുള്ള ഭക്ഷണം എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യഘട്ടത്തില്‍ ന്യൂഡല്‍ഹി റയില്‍വേ സ്‌റ്റേഷന്‍ വഴി പോകുന്ന 12 ട്രെയിനുകളില്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്നും അറിയുന്നു. ഐആര്‍സിടിസി വെബ്‌സൈറ്റ് മുഖേനയോ 18001034139 എന്ന ടോള്‍ഫ്രീ നമ്പരില്‍ വിളിച്ചോ കെഎഫ്‌സി ഭക്ഷണം ബുക്ക് ചെയ്യാം. വിശാഖപട്ടണം, ഹൈദരാബാദ് (കച്ചേഗുഡ), ബെംഗളൂരു (യശ്വന്ത്പുര്‍) എന്നീ സ്‌റ്റേഷനുകളിലൂടെ പോകുന്ന ട്രെയിനുകളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കെഎഫ്‌സി ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























