Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യാക്കൂബ് മേമനെ തൂക്കിലേറ്റരുതെന്ന് സിപിഐ(എം); ശിക്ഷ ജീവപര്യന്തമായി കുറക്കയ്ക്കണം എന്നും ആവശ്യം

22 JULY 2015 05:32 PM IST
മലയാളി വാര്‍ത്ത.

യാക്കൂബ് മേമനായി വാദിച്ച്് സിപിഐ(എം). 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടന കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റരുതെന്ന് സിപിഐ(എം). മേമന്റെ ദയാഹര്‍ജി സ്വീകരിച്ച് അദ്ദേഹത്തിന്റെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്നും സിപിഐ(എം) പോളിറ്റബ്യൂറോ വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. അതിനിടെ ദയാഹര്‍ജി പരിഗണിക്കണമെന്ന ആവശ്യവുമായി മേമന്‍ വീണ്ടും കോടതിയെ സമീപിച്ചു.
വധശിക്ഷയ്‌ക്കെതിരാണ് പാര്‍ട്ടി നിലപാടെന്ന് പറഞ്ഞുകൊണ്ടാണ് സിപിഐ(എം) യാക്കൂബ് മേമന് വേണ്ടി രംഗത്തെത്തിയത്. 257 പേരുടെ മരണത്തിനിടയാക്കിയ ഹീനമായ തീവ്രവാദി ആക്രമണമാണ് മുംബൈയില്‍ നടന്നത്. അതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയും ശിക്ഷിക്കുകയും വേണം. പ്രധാന കുറ്റവാളികള്‍ പലരും നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ടു. സ്‌ഫോടനത്തിന് ചുക്കാന്‍ പിടിച്ച പ്രധാനികള്‍ നിയമത്തിന് പിടിതരാതെ ഒളിവില്‍ കഴിയുമ്പോള്‍ മേമനെ മാത്രം തൂക്കിലേറ്റുന്നത് ശരിയല്ല. വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണം. രാജീവ് ഗാന്ധിയുടെ ഘാതകരുടെ വരെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചകാര്യവും സിപിഐ(എം) എടുത്തുപറയുന്നു
1993ല്‍ 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടനപരമ്പരയിലെ പ്രതിയായ യാക്കൂബ് മേമനെ ഈ മാസം 30ന് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റാനിരിക്കുകയാണ്. വധശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അമ്പത്തിമൂന്നുകാരനായ യാക്കൂബ് മേമന്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെ 12 സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനപരമ്പര രാജ്യചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നാണ്. ഈ കേസില്‍ വധശിക്ഷ ഉറപ്പാവുന്ന ആദ്യപ്രതിയാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യാക്കൂബ് മേമന്‍.
അതേസമയം മേമന്‍ ദയാഹര്‍ജി നല്‍കിയതോടെ ഇതില്‍ രാഷ്ട്രപതിയുടെ തീരുമാനം വരേണ്ടതുണ്ട്.
ഇത് കണക്കിലെടുത്താല്‍ മേമന്റെ ശിക്ഷ നടപ്പാക്കുന്നത് ഇനിയും നീളും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (4 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (4 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (4 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (5 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (5 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (5 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (5 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (6 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (6 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (6 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (6 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (6 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (6 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (6 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (7 hours ago)

Malayali Vartha Recommends