ശശി തരൂരിനെതിരെ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

മോദി അധികാരത്തില്‍ എത്തിയപ്പോള്‍ മുതല്‍ ശശിതരൂരിന്റെ നിലപാടുകള്‍ മറുകണ്ടം ചാടുംവിധമാണെന്ന് കോണ്‍ഗ്രസുകാര്‍ ആരോപിച്ചിരുന്നു. മോഡി സ്തുതി പാടില്ലെന്ന് ഹൈക്കമാന്‍ഡും തരൂരിനെ വിലക്കിയിരുന്നതാണ് ഇതാ ഒടുക്കം സോണിയ തരൂരിനെതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ്. കൂടുതല്‍ ഷൈനിങ്ങ് വേണ്ടെന്നാണ് ശാസന എന്നറിയുന്നു. പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ചകളും അഭിപ്രായങ്ങളും പുറംലോകത്ത് എത്തിക്കുന്നുവെന്നു കാട്ടിയാണു തരൂരിനെതിരെ സോണിയ പൊട്ടിത്തെറിച്ചത്.
സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്തുന്ന കാര്യവുമായി ബന്ധപ്പെട്ടാണ് തരൂരിനെ സോണിയ ശാസിച്ചത്. സഭ തടസ്സപ്പെടുത്താനുള്ള പാര്‍ട്ടി നീക്കത്തിന് എതിരെയാണു ശശി തരൂര്‍ കോണ്‍ഗ്രസ് യോഗത്തില്‍ പ്രതിഷേധം ഉയര്‍ത്തിയത്.
ആകെ 44 എം പിമാരെയും വച്ചുകൊണ്ട് സര്‍ക്കാരിനെ വെല്ലുവിളിക്കാനുള്ള ശേഷിയൊക്കെ കോണ്‍ഗ്രസിന് ഉണ്ടോ എന്ന് തരൂര്‍ പരിഹസിച്ചതായാണു സൂചന. ഇതും സോണിയയെ ചൊടിപ്പിച്ചു.
സഭയില്‍ തങ്ങളുടെ പ്രാതിനിധ്യം വളരെ കുറവാണെന്നും ഇത് വച്ച് കേന്ദ്രമന്ത്രി സുഷമ സ്വരാജ് രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല എന്നുമാണ് ശശി തരൂര്‍ പറഞ്ഞത്. കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ ഈ വാദം ഉന്നയിച്ചതിനാണ് രൂക്ഷഭാഷയില്‍ സോണിയ ശകാരിച്ചത്.
ലളിത് മോദി വിഷയത്തില്‍ ആരോപിതരായ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരെയും വ്യാപം കേസില്‍ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കടുത്ത പ്രതിഷേധമാണ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും കോണ്‍ഗ്രസ് എംപിമാര്‍ ഉയര്‍ത്തുന്നത്. ലോക്‌സഭയില്‍ ശക്തമായി പോരാടാനാണ് 44 എംപിമാരോടും സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരായ നിലപാടാണു തരൂര്‍ സ്വീകരിച്ചത്. എന്തായാലും സോണിയയുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് കലുഷിതമായ രംഗം തണുപ്പിച്ചത് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇടപെട്ടാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























