ദൈവനിന്ദ കുറ്റത്തിന് തടവിലായ വനിതയുടെ വധശിക്ഷയ്ക്ക് പാക് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

പാകിസ്ഥാനില്‍ ദൈവനിന്ദ കുറ്റത്തിന് തടവിലായ ക്രിസ്ത്യന്‍ വനിതയുടെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. വിധിക്കെതിരെ പ്രതി ആസിയാ ബീബി സമര്‍പ്പിച്ച ഹര്‍ജിയില്‍ പൂര്‍ണവാദം കേള്‍ക്കാന്‍ ഉത്തരവിട്ട മൂന്നംഗ പാനല്‍ തീര്‍പ്പു കല്‍പ്പിക്കുന്നതു വരെയാണ് ശിക്ഷ സ്‌റ്റേ ചെയ്തത്.
അഞ്ചു കുട്ടികളുടെ മാതാവായ ബീബി ജോലിസ്ഥലത്തു വച്ച് മുസ്ലീം സ്ത്രീയുമായി നടന്ന വാക്കേറ്റത്തിനിടെ പ്രവാചകനെ നിന്ദിച്ചതായാണ് കേസ്. എന്നാല്‍ ഇവര്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. 2009ല്‍ അറസ്റ്റു ചെയ്യപ്പെട്ട ഇവര്‍ 2010ലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. ഒരു പ്രാദേശിക മുസ്ലീം പുരോഹിതനാണ് ഇവര്‍ക്കെതിരെ കേസ് നല്‍കിയത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























